ശബരിമല ആടിയശിഷ്ടം നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടമെന്ന് വിജിലൻസ് റിപ്പോർട്ട്

കൊച്ചി: ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് വിജിലൻസ് റിപ്പോർട്ട്. ജീവനക്കാരുടെ ഗുരുതരമായ അശ്രദ്ധയാണ് നഷ്ടത്തിന് കാരണമെന്നാണ് കണ്ടെത്തൽ.

2025 നവംബർ 16 മുതൽ ഡിസംബർ 27 വരെയുള്ള നെയ്യ് വിൽപനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എന്നാൽ ജീവനക്കാർ വ്യക്തിപരമായി പണം തട്ടിയെടുത്തതിന് തെളിവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒന്നാം പ്രതി ഒഴികെയുള്ളവർക്കെതിരെ തട്ടിപ്പ് തെളിയിക്കാനും സാധിച്ചിട്ടില്ല. ഉൽപാദനം മുതൽ വിൽപന വരെയുള്ള വിവിധ ഘട്ടങ്ങളിലുണ്ടായ വീഴ്ചകളാണ് നഷ്ടത്തിന് കാരണമായത്.

വിജിലൻസ് റിപ്പോർട്ടിന്മേൽ തുടർനടപടികൾ സ്വീകരിക്കാൻ ഹൈക്കോടതി അനുമതി നൽകി. പ്രോസിക്യൂഷൻ നടപടിക്ക് മതിയായ തെളിവില്ലെങ്കിലും ദേവസ്വം ബോർഡിന് അച്ചടക്ക നടപടി സ്വീകരിക്കാമെന്നും കോടതി നിർദേശിച്ചു.

നെയ്യ് സംഭരണ ടാങ്കുകൾ ശാസ്ത്രീയമായി കാലിബ്രേറ്റ് ചെയ്യണമെന്നും ഡിജിറ്റൽ ഫ്ലോ മീറ്ററും കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് സംവിധാനവും ഏർപ്പെടുത്തണമെന്നും വിജിലൻസ് ശുപാർശ ചെയ്തു. എല്ലാ കൗണ്ടറുകളിലും ഹൈ ഡെഫനിഷൻ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.

വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചു.

spot_img

Related news

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പീക്ക്...

മത്തങ്ങ വിത്ത് വെറുതെ കളയല്ലേ; പോഷകസമ്പന്നമായ ഈ കുഞ്ഞൻ വിത്തിന്റെ ഗുണങ്ങൾ അറിയാം

മത്തങ്ങ മുറിക്കുമ്പോൾ ഉള്ളിലെ വിത്തുകൾ എടുത്ത് കളയുകയാണ് പതിവെങ്കിൽ, ഇനി അതൊന്ന്...

കൂടലിൽ കരിമ്പുലിയുടെ സാന്നിധ്യം; ആശങ്കയിൽ നാട്ടുകാർ

പത്തനംതിട്ട: കൂടൽ എലിക്കോട് മേഖലയിൽ കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്. നാട്ടുകാർ...

ചിന്നക്കനാലിൽ കാട്ടാനകളെ പിടികൂടാൻ മയക്കുവെടി ദൗത്യം

ചിന്നക്കനാൽ: കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ വീണ്ടും...

പാസ്പോർട്ടിൽ നിന്ന് ജീവിതപങ്കാളിയുടെ പേര് നീക്കാൻ വിവാഹമോചന ഉത്തരവ് വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പാസ്പോർട്ടിൽ നിന്ന് ജീവിതപങ്കാളിയുടെ പേര് നീക്കം ചെയ്യാൻ വിവാഹമോചന ഉത്തരവ്...