കോഴിക്കോട് കായക്കൊടിയിൽ അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ; സ്കൂളുകൾക്കും മദ്രസകൾക്കും അവധി

കോഴിക്കോട് കുറ്റ്യാടി കായക്കൊടിയിൽ അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പ്രദേശത്ത് ജീവിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസിനെയും വനംവകുപ്പിനെയും വിവരമറിയിച്ചു.

വനംവകുപ്പും പൊലീസും ചേർന്ന് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ജീവിയെ കണ്ടെത്താനായില്ല. രാത്രി പന്ത്രണ്ട് മണിയോടെ പരിശോധന അവസാനിപ്പിച്ചു. ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ, എ.എം.യു.പി സ്കൂൾ, കൂവക്കുന്ന് എൽ.പി സ്കൂൾ എന്നിവയ്ക്കും പ്രദേശത്തെ മദ്രസകൾക്കും അവധി പ്രഖ്യാപിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പ്രദേശത്ത് ഇന്നും തെരച്ചിൽ തുടരും.

അതേസമയം, ജാഗ്രത പാലിക്കണമെന്നും തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും പഞ്ചായത്ത് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട് നാദാപുരത്തും വന്യജീവിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു. വിദ്യാർത്ഥിയുൾപ്പെടെ രണ്ട് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതോടെ പുലിയാണെന്നാണ് നാട്ടുകാരുടെ സംശയം. പുലിയെന്ന് കരുതുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

തെർമൽ ഡ്രോൺ ഉൾപ്പെടെ ഉപയോഗിച്ച് നാദാപുരത്ത് പരിശോധന നടത്തിയിരുന്നു. ഇന്ന് കുമ്മംകോട് മേഖലയിൽ കൂട് സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ജനസാന്ദ്രതയേറിയ പ്രദേശത്ത് വനമേഖലകൾക്ക് സമീപമല്ലാത്ത സ്ഥലത്ത് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്തതിൽ ആശങ്ക തുടരുകയാണ്.

spot_img

Related news

സമസ്ത പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ...

മലപ്പുറം യാത്ര: വിമാനം ആരാണ് ഏർപ്പാടാക്കിയതെന്ന് വെളിപ്പെടുത്താതെ വി.ഡി. സതീശൻ

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര...

കാട്ടാന ശല്യം രൂക്ഷം; ചക്കക്കൊമ്പനെയും മുറിവാലനെയും മയക്കുവെടി വെച്ച് പിടികൂടാൻ ഒരുങ്ങി വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി വിതയ്ക്കുന്ന ചക്കക്കൊമ്പൻ, മുറിവാലൻ ഉൾപ്പെടെയുള്ള കാട്ടാനകളെ...

കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ ദാരുണാന്ത്യം; സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരൻ KSRTC ബസിനടിയിൽപ്പെട്ട് മരിച്ചു

മലപ്പുറം: കൊണ്ടോട്ടി നെടിയിരുപ്പില്‍ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് 52കാരന് ദാരുണാന്ത്യം. നെടിയിരുപ്പ്...

വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യയ്ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി ഉപാധികളോടെ...