തമിഴ്നാട് ഉപതിരഞ്ഞെടുപ്പ്: അണ്ണാ ഡി.എം.കെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കി

ചെന്നൈ: തമിഴ്നാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള അണ്ണാ ഡി.എം.കെ.യുടെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കി. എസ്.പി. വേലുമണി, സി.വി. ഷൺമുഖം, പി. തങ്കമണി എന്നിവരുടെ പേരുകളാണ് 40 അംഗ പട്ടികയിൽ ഇല്ലാത്തത്. ഒക്ടോബർ ആറിന് നടക്കുന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനായാണ് പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചത്. 

പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി, കെ.പി. മുനുസാമി, ഡിണ്ടിഗൽ സി. ശ്രീനിവാസൻ, തമ്പിദുരൈ എം.പി., പൊള്ളാച്ചി വി. ജയരാമൻ തുടങ്ങിയവരാണ് പട്ടികയിലെ പ്രമുഖർ.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ടി.വി.കെ. സർക്കാരിനോടുള്ള സമീപനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ എടപ്പാടി പളനിസ്വാമിയുടെ നേതൃത്വവുമായി വേലുമണി, ഷൺമുഖം എന്നിവർക്ക് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. തുടർന്ന് ഇരുവരെയും ജില്ലാ സെക്രട്ടറി സ്ഥാനങ്ങളിൽ നിന്ന് മാറ്റുകയും പിന്നീട് മറ്റ് സംഘടനാ ചുമതലകൾ നൽകുകയും ചെയ്തിരുന്നു. D

ഈ സാഹചര്യത്തിലാണ് മൂന്ന് മുതിർന്ന നേതാക്കളെയും താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. അതേസമയം, മധുരാന്തകം, ധാരാപുരം ഉപതിരഞ്ഞെടുപ്പുകൾ ഒക്ടോബർ ആറിനും വോട്ടെണ്ണൽ ഒക്ടോബർ ഒൻപതിനുമാണ് നിശ്ചയിച്ചിരിക്കുന്നത്.

spot_img

Related news

രാജ്യത്ത് സിഗരറ്റ് വില വീണ്ടും കൂട്ടി ഐ.ടി.സി; ക്ലാസിക്, ഗോൾഡ് ഫ്ലേക്ക് ബ്രാൻഡുകൾക്ക് വില വർധിച്ചു

ന്യൂഡൽഹി: രാജ്യത്ത് സിഗരറ്റ് വില വീണ്ടും ഉയർന്നു. ഐ.ടി.സിയുടെ തിരഞ്ഞെടുത്ത ബ്രാൻഡുകൾക്കാണ്...

ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നാല് പേർ...

ഇൻഡിഗോ വിമാന സർവീസുകളിൽ നിരക്ക് വർധന: ശിശുക്കളുടെ യാത്രാഫീസ് 3,000 രൂപയായി ഉയർത്തി

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസിൽ ശിശുക്കൾക്കും കുട്ടികൾക്കുമുള്ള വിവിധ സേവന നിരക്കുകൾ...

പൂനെ ഗണേശോത്സവം: 21,000 പാനിപ്പൂരികൾ ഉപയോഗിച്ച് തീർത്ത ഗണേശ വിഗ്രഹം കൗതുകമാകുന്നു

പൂനെ: പാനിപ്പൂരിയുടെ രുചി മാത്രമല്ല, ഭംഗിയും ആസ്വദിക്കുകയാണ് പൂനെ നഗരവാസികൾ. മഹാരാഷ്ട്രയിലെ...

മമ്പാട് എം.ഇ.എസ് കോളജ് അധ്യാപകൻ ഉൾപ്പെട്ട എം.ഡി.എം.എ കേസ്: പ്രതിയുടെ വീട്ടിൽ വീണ്ടും ലഹരിവേട്ട

മലപ്പുറം: മമ്പാട് എം.ഇ.എസ് കോളജ് അധ്യാപകൻ ഉൾപ്പെട്ട എം.ഡി.എം.എ കേസിൽ വീണ്ടും...