“കേരളം ജയിക്കും, യുഡിഎഫ് നയിക്കും”: സർക്കാരിനെതിരെ പോർവിളിയുമായി യുഡിഎഫ് പോസ്റ്ററുകൾ

തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യവുമായി സർക്കാരിനെതിരെ യുഡിഎഫ് പരസ്യം. കേരളം ജയിക്കും, യുഡിഎഫ് നയിക്കും എന്നാണ് പ്രചാരണ മുദ്രാവാക്യം. ദിനപത്രങ്ങളുടെ മുൻപേജുകളിൽ സർക്കാരിനെതിരായ ആരോപണങ്ങൾ നിരത്തിയാണ് പരസ്യം. സ്വർണ്ണക്കൊള്ള, ആരോഗ്യമേഖലയിലെ തകർച്ച, വിലക്കയറ്റം, വന്യജീവി ആക്രമണം തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചാണ് പരസ്യം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പ്രചാരണത്തിൽ സജീവമായിരുന്നത് എൽഡിഎഫായിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് സംസ്ഥാന സർക്കാരിനെതിരെ ആരോപണങ്ങളുമായി പ്രചാരണ മുദ്രവാക്യ പുറത്തിറക്കിയത്. ‘ഈ ദുർഭരണം അവസാനിക്കാൻ ഇനി 25 ദിവസം മാത്രം, കണക്ക് ചോദിക്കാൻ സമയമായി’ എന്നിവയും പരസ്യത്തിൽ പറയുന്നുണ്ട്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കളത്തിൽ കൂടുതൽ സജീവമാകാനാണ് യുഡിഎഫ് നീക്കം.

അവസാനഘട്ട ചർച്ചകൾക്കായി നേതാക്കൾ ഇന്ന് വീണ്ടും ഡൽഹിയിൽ എത്തും. സിറ്റിംഗ് എംഎൽഎമാർ സംവരണ സീറ്റുകൾ ഒറ്റ പേരിൽ എത്തിയ മണ്ഡലങ്ങൾ എന്നിവയാകും ആദ്യഘട്ട പട്ടികയിൽ ഉണ്ടാവുക. സ്ഥാനാർത്ഥി നിർണയത്തിൽ അവസാനഘട്ട ചർച്ചകളിലാണ് കോൺഗ്രസ്. എംപിമാർ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഹൈക്കമാന്റിന്റെതാകും. ഏറ്റുമാനൂർ, ഇടുക്കി സീറ്റുകൾ ജോസഫ് വിഭാഗത്തിൽ നിന്ന് ഏറ്റെടുക്കാനുള്ള അവസാനശ്രമത്തിലാണ് കോൺഗ്രസ്.


spot_img

Related news

താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം പിടികൂടി

കോഴിക്കോട് താമരശ്ശേരിയിൽ വീണ്ടും വ്യാജവാറ്റ് ശേഖരം കണ്ടെത്തി. എക്സൈസും പൊലീസും ചേർന്ന്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് പ്രതി!

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ്...

‘സൈലന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ’; ഭരണം മാറിയപ്പോൾ എസ്.എഫ്.ഐക്ക് ജീവൻ വെച്ചെന്ന് വി.ടി ബൽറാം

നിയമസഭയിൽ എസ്.എഫ്.ഐയെ പരിഹസിച്ച് വി.ടി. ബൽറാം എം.എൽ.എ രംഗത്ത്. പത്ത് വർഷമായി...

ആനക്കാംപൊയിലിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് ആനക്കാംപൊയിൽ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം...

മുത്തങ്ങയിൽ കഞ്ചാവ് പിടികൂടി; യുവാവ് അറസ്റ്റിൽ

സുൽത്താൻ ബത്തേരിയിൽ കർണാടകയിൽ നിന്ന് ബസിൽ കടത്താൻ ശ്രമിച്ച ഏകദേശം ആറു...