ജിജി തോംസൺ ബിജെപിയിൽ ചേരാൻ ശ്രമിച്ചെന്ന് ജിജി ജോസഫ്; 2017ലെ ചിത്രങ്ങൾ പുറത്തുവിട്ട് ആരോപണം

കൊച്ചി: മുൻ ചീഫ് സെക്രട്ടറി ജിജി തോംസണെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്. ജിജി തോംസൺ ബിജെപിയിൽ ചേരാൻ ശ്രമം നടത്തിയിരുന്നുവെന്നാണ് ജിജി ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പിലെ ആരോപണം. 2017 ജൂൺ 26ന് ന്യൂനപക്ഷ മോർച്ചയുടെ പരിപാടിയിൽ ജിജി തോംസൺ പങ്കെടുത്തതിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും ജിജി തോംസൺ പരിപാടിയിൽ പ്രശംസിച്ചിരുന്നുവെന്നും ജിജി ജോസഫ് അവകാശപ്പെട്ടു. തുടർന്ന് ജിജി തോംസണെ കൊച്ചിൻ ഷിപ്പ്യാർഡിന്റെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചിരുന്നുവെന്നും ബിജെപി നേതാവ് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി. 

ജിജി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ജിജി തോംസൺ ‘വെളിപ്പെടുത്തി’ യല്ലോ. ഇനി ഞാനും വെളിപ്പെടുത്താം. രാഷ്ട്രീയ പ്രവർത്തകർ രഹസ്യമായി നടത്തുന്ന ചർച്ചകളുടെയും കൂടിക്കാഴ്ചകളുടെയും വിവരങ്ങൾ പുറത്തു പറയരുതെന്നാണ് പറയാറ്. മുൻ ചീഫ് സെക്രട്ടറി കന്നംതിരിവ് കാണിച്ചതിനാൽ, ഈ അവസരത്തിൽ ഞാൻ അത് മാറ്റിവയ്ക്കുകയാണ്. ബി.ജെ.പി. സ്ഥാനാർത്ഥിയാകാൻ ജിജി തോംസണെ ഗ്യാനേഷ് കുമാർ ക്ഷണിച്ചു എന്നും ജയിച്ചാൽ മന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്തു എന്നാണല്ലോ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.കൊച്ചിയിൽ 2017 ജൂൺ 26 ന് മാർ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ഒരു ചടങ്ങ് ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ചു.

ഞാനായിരുന്നു അന്ന് ന്യൂനപക്ഷ മോർച്ചയുടെ സംസ്ഥാന പ്രസിഡന്റ്. കേരളത്തിലെ സംഘപരിവാർ പ്രവർത്തകർ അങ്ങേയറ്റം ബഹുമാനിക്കുന്ന മുതിർന്ന നേതാവ് എന്നെ വിളിച്ചു. ജിജി തോംസനെ ഈ പരിപാടിക്ക് വിളിക്കണം. അദ്ദേഹം നമ്മോടൊപ്പം വരാൻ താൽപര്യം പ്രകടിപ്പിച്ചു നിൽക്കുകയാണ് എന്നും എന്നോട് പറഞ്ഞു. അതനുസരിച്ച് ഞാൻ ക്ഷണിക്കുകയും ചെയ്തു.

അദ്ദേഹം വരുകയും ശ്രീ നരേന്ദ്രമോദിയെക്കു റിച്ചും കേന്ദ്രസർക്കാരിൻ്റെയും നടപടികളെ കുറിച്ചും വാനോളം പുകഴ്ത്തുകയും ചെയ്ത ആളാണ് ഇദ്ദേഹം. ബിജെപി യോഗത്തിൽ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തിന് കേന്ദ്ര ഗവൺമെന്റിന് കീഴിലുള്ള കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ 2017 മുതൽ 2020 വരെ ഇൻഡിപെൻഡന്റ് ഡയറക്ടറായി സ്ഥാനം ലഭിക്കുകയും ചെയ്തു ഇതിലും വലിയ സ്ഥാനമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത് എന്ന് എനിക്ക് സംശയമുണ്ട്. ഏതായാലും കിട്ടാത്ത മുന്തിരി പുളിക്കും എന്ന് വീണ്ടും ഓർമിപ്പിച്ച മുൻ ചീഫ് സെക്രട്ടറിക്ക് നല്ല നമസ്കാരം...

spot_img

Related news

സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പൊതുഭരണ വകുപ്പുമായി...

പ്രിയങ്ക ഗാന്ധിക്കും രമേശ് ചെന്നിത്തലയ്ക്കും നേരെ യുവമോർച്ചയുടെ കരിങ്കൊടി പ്രതിഷേധം

കോഴിക്കോട്: തിരുവമ്പാടിയിൽ വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോർച്ചയുടെ കരിങ്കൊടി...

ബെവ്‌കോയുടെ സെൽഫ് വെൻഡിംഗ് മെഷീൻ നീക്കത്തിനെതിരെ കെസിബിസി; ‘മദ്യലഭ്യത കുറയ്ക്കണം’

കൊച്ചി: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കാൻ സെൽഫ് വെൻഡിംഗ് മെഷീനുകൾ അവതരിപ്പിക്കാനുള്ള...

ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് അസഭ്യവും ഭീഷണിയും; 46കാരൻ അറസ്റ്റിൽ

മലപ്പുറം: ചങ്ങരംകുളം പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം ഫോൺ വിളിച്ച് അസഭ്യം പറയുകയും...

ആറളത്തെ മോഴയെ പിടിക്കാൻ ഓപ്പറേഷൻ ‘കണ്ണൂർ മഖ്ന’; കുങ്കിയാനകൾ എത്തി

ഇരിട്ടി: ആറളം ഫാമിലും പുനരധിവാസ മേഖലയിലും ഭീഷണിയായ മോഴയാനയെ പിടികൂടാനുള്ള ദൗത്യത്തിന്...