ഖത്തറില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം; നടപ്പാക്കാന്‍ ആറു മാസത്തെ കാലാവധി

ഖത്തര്‍: ഖത്തറില്‍ സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണം നടപ്പാക്കുന്നത് സംബന്ധിച്ച സമയക്രമം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസമാണ് അമീറിന്റെ നിര്‍ദേശം നീതിന്യായ മന്ത്രാലയം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ഉത്തരവായത്. പുതിയ നിയമം നടപ്പാക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ആറു മാസം സമയപരിധി നല്‍കും. നിയമലംഘനം നടത്തുന്നവര്‍ക്ക് തടവും വന്‍തുക പിഴയും നിര്‍ദേശിച്ചിട്ടുണ്ട്.

നിയമത്തിലെ 11ാം വകുപ്പ് പ്രകാരം ലംഘനം കണ്ടെത്തിയാല്‍ സ്വകാര്യ സ്ഥാപനത്തിന് രേഖാമൂലം മുന്നറിയിപ്പ് നല്‍കാനും മൂന്ന് മാസത്തില്‍ കൂടാത്ത കാലയളവിലേക്ക് സ്ഥാപനത്തിന്റെ ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും സാമ്പത്തിക പിഴ ചുമത്താനും നിയമം അനുശാസിക്കുന്നു. നിയമലംഘനത്തിന്റെ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ അവസരം നല്‍കും.അതേസമയം തെറ്റായ വിവരങ്ങള്‍ അതോറിറ്റിയെ ബോധിപ്പിച്ച് തട്ടിപ്പ് നടത്തുകയോ നിയമവിരുദ്ധമായി ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ മൂന്ന് വര്‍ഷത്തില്‍ കൂടാത്ത തടവും ദശലക്ഷം റിയാല്‍ പിഴയും ബന്ധപ്പെട്ടവര്‍ക്ക് ചുമത്താനും നിയമത്തില്‍ വ്യക്തമാക്കുന്നു.

സ്ഥാപനത്തിലെ സ്വദേശികവത്കരണ മേഖലയിലേക്ക് ലഭ്യമായ ജോലി വിവരങ്ങള്‍ അധികൃതരെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തുക, ഖത്തരികളുടെയും ഖത്തരികളല്ലാത്തവരുടെയും വിവരങ്ങള്‍ ഓരോ ആറു മാസത്തിലും നല്‍കുന്നതില്‍ വീഴ്ച വരുത്തുക എന്നിവ കണ്ടെത്തിയാലും പിഴ ചുമത്തും. ആദ്യ തവണ നിയമലംഘനം നടത്തിയാല്‍ 10,000 റിയാലും ആവര്‍ത്തിച്ചാല്‍ 20,000 റിയാലും, വീണ്ടും നിയമലംഘനം നടത്തിയാല്‍ 30,000 റിയാലും പിഴ ചുമത്തും.

സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് 2024ലെ 12ാം നമ്പര്‍ നിയമത്തിന് അംഗീകാരം നല്‍കിക്കൊണ്ട് അമീര്‍ ഉത്തരവിറക്കിയത്. വ്യക്തികളുടെ ഉടമസ്ഥതയില്‍ വാണിജ്യ രജിസ്‌ട്രേഷനുള്ള സ്ഥാപനങ്ങള്‍, രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലെ സ്ഥാപനങ്ങള്‍, സര്‍ക്കാറും സ്വകാര്യ സ്ഥാപനങ്ങളും ചേര്‍ന്ന് നടത്തുന്ന സ്ഥാപനങ്ങള്‍, സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനികള്‍, ലാഭം ലക്ഷ്യമില്ലാതെ പ്രവര്‍ത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങള്‍, കായിക സ്ഥാപനങ്ങള്‍,അസോസിയേഷനുകള്‍ തുടങ്ങിയ മേഖലയിലാണ് സ്വദേശിവത്കരണത്തിന് നിര്‍ദേശിച്ചത്. സ്വദേശി തൊഴിലാളികളുടെ പങ്കാളിത്തം രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലും കമ്പനികളിലും ഗണ്യമായി വര്‍ധിപ്പിക്കുകയാണ് പുതിയ നിയമം വഴി ലക്ഷ്യമിടുന്നത്.

spot_img

Related news

നാല് ലക്ഷത്തോളം ഇന്ത്യാക്കാര്‍ക്ക് അവസരത്തിന്റെ വാതില്‍ തുറന്ന് ജര്‍മ്മനി; ചട്ടങ്ങളില്‍ ഇളവ്‌

ജര്‍മ്മനി: രാജ്യത്ത് തൊഴിലാളി ക്ഷാമം പരിഹിക്കാന്‍ ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളില്‍ കണ്ണുവച്ച്...

കരിപ്പൂരില്‍നിന്ന് പുറപ്പെട്ട 3 വിമാനങ്ങള്‍ക്കും ബാംബ് ഭീഷണി

കരിപ്പൂര്‍: കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. രണ്ട് എയര്‍ ഇന്ത്യാ...

മരണം ഉറപ്പിക്കാന്‍ കൈവിരലുകള്‍ മുറിച്ചുമാറ്റി; യഹ്യ സിന്‍വാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ മരണപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകത്തിന്...

ഗായകനും വണ്‍ ഡയറക്ഷന്‍ അംഗവുമായിരുന്ന ലിയാം പെയ്ന്‍ മരിച്ച നിലയില്‍

അര്‍ജന്റീന: ബ്രിട്ടീഷ് ഗായകനും പ്രശസ്ത ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷനിലെ അംഗവുമായിരുന്ന ലിയാം...

നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍

നാസ്‌കോം തലപ്പത്ത് ഇനി രണ്ടു മലയാളികള്‍. സാപ് ലാപ്‌സ് എംഡിയും മലയാളിയുമായ...