എംഎല്‍എ വികസന ഫണ്ട്, 133 കോടി രൂപ അനുവദിച്ചു: ധനമന്ത്രി

എംഎല്‍എ വികസന ഫണ്ടിലെ പ്രവൃത്തികളുടെ ബില്ലുകള്‍ മാറി നല്‍കാനായി 133 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍(എംഎല്‍എഎഡിഎഫ്)നിന്ന് 98 കോടി രൂപയും, എംഎല്‍എ പ്രത്യേക വികസന ഫണ്ടില്‍(എംഎല്‍എഎസ്ഡിഎഫ്)നിന്ന് 35 കോടി രൂപയുമാണ് അനുവദിച്ചത്. തുക പൂര്‍ത്തിയാക്കിയ പ്രവൃത്തികളുടെ ബില്ലുകള്‍ മാറി നല്‍കാന്‍ വിനിയോഗിക്കുമെന്നും ധനമന്ത്രി അറിയിച്ചു.

അതേസമയം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഈ മാസത്തെ പെന്‍ഷന്‍ അനുവദിച്ചു. 1600 രൂപവീതം 62 ലക്ഷത്തോളം പേര്‍ക്കാണ് ലഭിക്കുന്നത്. പെന്‍ഷന്‍കാരുടെ കൈകളില്‍ ഈ ആഴ്ചയില്‍തന്നെ തുക എത്തുമെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു.

spot_img

Related news

ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

ആദ്യ ബലാത്സംഗ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ്...

‘ചെറിയ ചൂരൽ പ്രയോഗം ആവാം’; വിദ്യാർഥിയെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനും ശിക്ഷിക്കുന്നതിൽ തെറ്റില്ല: ഹൈക്കോടതി

കൊച്ചി: വിദ്യാർഥിയെ അച്ചടക്കം ഉറപ്പാക്കാനും തിരുത്താനും ചൂരൽ പ്രയോഗം നടത്തുന്നതിൽ തെറ്റില്ലെന്ന്...

അബദ്ധത്തിൽ വൈദ്യുതിലൈനിൽ കൈ തട്ടി; ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി കച്ചേരിമുക്കിൽ വൈദ്യുതലൈനിൽ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം....

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾ പിൻവലിക്കണം; 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ 10 കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു....

നിരത്തിൽ തീ തുപ്പി അഭ്യാസം; കൊല്ലത്ത് വൈറൽ കാറിന് എട്ടിന്റെ പണി നൽകി എം.വി.ഡി; രജിസ്‌ട്രേഷൻ റദ്ദാക്കും

കൊല്ലം: വിവാഹച്ചടങ്ങിന് തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച് കാർ. വൈറലായതോടെ...