മരണം ഉറപ്പിക്കാന്‍ കൈവിരലുകള്‍ മുറിച്ചുമാറ്റി; യഹ്യ സിന്‍വാറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ഹമാസ് തലവന്‍ യഹ്യ സിന്‍വാര്‍ മരണപ്പെട്ടത് അതിക്രൂരമായെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കൊലപാതകത്തിന് ശേഷം യഹ്യ മരിച്ചുവെന്ന് ഉറപ്പുവരുത്താനായി ഇസ്രായേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) കൈവിരലുകള്‍ മുറിച്ചുമാറ്റിയെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ തലയോട്ടി സേനയുടെ ആക്രമണത്തില്‍ പൊട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്.

രഹസ്യാന്വേഷണത്തിന്റെ ഭാഗമായി തെക്കന്‍ ഗാസയില്‍ ഇസ്രയേല്‍ ഗ്രൗണ്ട് ഫോഴ്സിന്റെ 828 ബ്രിഗേഡ് അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ നടത്തിയ റെയ്ഡിലാണ് യഹ്യ സിന്‍വാര്‍ കൊല്ലപ്പെട്ടത്. ഹമാസുമായുള്ള പോരാട്ടത്തില്‍ ഇസ്രായേലിന്റെ വലിയ വിജയമായാണ് സിന്‍വാറിന്റെ മരണം എന്നാണ് വിലയിരുത്തല്‍. സിന്‍വാര്‍ മരിച്ചാലും യുദ്ധം തുടരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസില്‍ നിന്ന് സിന്‍വാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ജൂലൈയില്‍ ടെഹ്റാനില്‍ വെച്ച് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിന്‍വാര്‍ പലസ്തീന്‍ ഗ്രൂപ്പായ ഹമാസിന്റെ പൊളിറ്റ് ബ്യൂറോ തലവനായി ചുമതലയേല്‍ക്കുന്നത്.

അതേസമയം, ഗാസ യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബര്‍ 7-ന് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നായിരുന്നു യഹ്യ സിന്‍വാറിനെ ഇസ്രായേല്‍ വിശേഷിപ്പിച്ചിരുന്നത്. സിന്‍വാറിന്റെ മരണം നിലവിലെ പ്രതിസന്ധിക്ക് കാരണമാകുമെങ്കിലും സംഘര്‍ഷം വഴിയില്‍വെച്ച് അവസാനിപ്പിക്കാന്‍ തയ്യാറല്ല ഹമാസ് ഗ്രൂപ്പ്. സിന്‍വാറിന്റെ സ്ഥാനത്തേക്ക് ഇനി എത്തുക 2004 മുതല്‍ 2017 വരെ ഹമാസിനെ നയിച്ചിരുന്ന ഖാലിദ് മെഷാലാണ് എന്നാണ് സൂചന.

spot_img

Related news

11 ഉം12 ഉം വയസുള്ള സ്വന്തം വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

മാതാപിതാക്കളോളം ബഹുമാനിക്കപ്പെടേണ്ടവരാണ് അധ്യാപകരെന്നതാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന, നിലനിന്നിരുന്ന വിശ്വാസം. വിദ്യാര്‍ത്ഥികളുടെ...

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ക്യാപിറ്റോളില്‍ വന്‍ ഒരുക്കങ്ങള്‍

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എഴുപത്തിയെട്ടുകാരന്‍...

ടിപ്പ് കുറഞ്ഞുപോയി; ഗര്‍ഭിണിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പിസ്സ ഡെലിവറി ഗേള്‍

ഫ്‌ലോറിഡ: ടിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി...

തബല മാന്ത്രികന്‍ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ദില്ലി: ലോകപ്രശസ്തനായ തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് വിട. അര...

World AIDS Day 2024: എയ്ഡ്‌സ് രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം. സമൂഹത്തില്‍ എയിഡ്‌സ് ബാധിതരെ ഒറ്റപ്പെടുത്താതിരിക്കാനും...