ഗായകനും വണ്‍ ഡയറക്ഷന്‍ അംഗവുമായിരുന്ന ലിയാം പെയ്ന്‍ മരിച്ച നിലയില്‍

അര്‍ജന്റീന: ബ്രിട്ടീഷ് ഗായകനും പ്രശസ്ത ബോയ്ബാന്‍ഡ് വണ്‍ ഡയറക്ഷനിലെ അംഗവുമായിരുന്ന ലിയാം പെയ്ന് ദാരുണാന്ത്യം. അര്‍ജന്റീനന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസിലുള്ള കാസസര്‍ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്ന് വീണുമരിച്ച നിലയിലാണ് ലിയാമിന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. താമസിച്ചിരുന്ന ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പെയ്ന്‍ അര്‍ജന്റീനയില്‍ വന്നത് കാമുകി കെയ്റ്റ് കസീഡിയക്കൊപ്പം അവധിയാഘോഷിക്കാനായാണ്. അപകടത്തിന് തൊട്ട് മുന്‍പേ ലിയാം മയക്കുമരുന്നും മദ്യവും ഉപയോഗിച്ചിട്ടുണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ദി എക്‌സ് ഫാക്ടര്‍ എന്ന റിയാലിറ്റി ഷോയിലൂടെ വന്ന താരങ്ങളായ ലിയാം പെയ്‌നും ,ഹാരി സ്‌റ്റൈല്‍സ്,ലൂയിസ് ടോംലിന്‍സണ്‍, നിയാല്‍ ഹൊറാന്‍, സെയ്ന്‍ മാലിക് എന്നിവര്‍ ഒന്നിച്ച് 2010ല്‍ രൂപീകരിച്ച ബാന്‍ഡായിരുന്നു വണ്‍ ഡയറക്ഷന്‍. പിന്നീട് ലോകമെമ്പാടും വമ്പന്‍ തരംഗം ആയി മാറിയ വണ്‍ ഡയറക്ഷന്‍ പിരിഞ്ഞത് 2016 ലാണ്. പിന്നീട് ഇന്‍ഡിപെന്‍ഡന്റ് ആല്‍ബങ്ങളുമായി ബാന്‍ഡിലെ അംഗങ്ങള്‍ സജീവമായിരുന്നു. പുതിയ സോളോ ആല്‍ബത്തിന്റെ പണിപ്പുരയിലിരിക്കെയാണ് ലിയാം പെയ്ന്റെ അപ്രതീക്ഷിത മരണം.

spot_img

Related news

11 ഉം12 ഉം വയസുള്ള സ്വന്തം വിദ്യാര്‍ഥികളെ പീഡിപ്പിച്ച അധ്യാപിക അറസ്റ്റില്‍

മാതാപിതാക്കളോളം ബഹുമാനിക്കപ്പെടേണ്ടവരാണ് അധ്യാപകരെന്നതാണ് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന, നിലനിന്നിരുന്ന വിശ്വാസം. വിദ്യാര്‍ത്ഥികളുടെ...

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ക്യാപിറ്റോളില്‍ വന്‍ ഒരുക്കങ്ങള്‍

47ാമത് അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എഴുപത്തിയെട്ടുകാരന്‍...

ടിപ്പ് കുറഞ്ഞുപോയി; ഗര്‍ഭിണിയായ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പിസ്സ ഡെലിവറി ഗേള്‍

ഫ്‌ലോറിഡ: ടിപ്പിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പിസ്സ ഡെലിവറി ചെയ്യാനെത്തിയ യുവതി...

തബല മാന്ത്രികന്‍ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിര്‍ ഹുസൈന്‍ ഇനി ഓര്‍മ

ദില്ലി: ലോകപ്രശസ്തനായ തബല വിദ്വാന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന് വിട. അര...

World AIDS Day 2024: എയ്ഡ്‌സ് രോഗ സാധ്യത കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനം. സമൂഹത്തില്‍ എയിഡ്‌സ് ബാധിതരെ ഒറ്റപ്പെടുത്താതിരിക്കാനും...