സരിന്റെ മനസിന്റെയുള്ളില്‍ കോണ്‍ഗ്രസുകാരനുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് ഇതാണോ ചെയ്യേണ്ടത്: ഷാഫി പറമ്പില്‍ എം പി

ശരത് ലാലിന്റെയും കൃപേഷിന്റെയും സ്മൃതിമണ്ഡപങ്ങള്‍ കൂടി സരിന്‍ പശ്ചാത്താപം ഉണ്ടെങ്കില്‍ സന്ദര്‍ശിക്കണമെന്ന് ഷാഫി പറമ്പില്‍ എം പി. പാലക്കാട് ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.സരിന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഷാഫിയുടെ പ്രതികരണം. സരിന്റെ മനസ്സിന്റെയുള്ളില്‍ ഒരു കോണ്‍ഗ്രസുകാരനുണ്ടെങ്കില്‍ തെരഞ്ഞെടുപ്പിന് ഇതാണോ ചെയ്യേണ്ടത്, മനസ്സില്‍ അവനവന്‍ മാത്രമുള്ളോണ്ടാണ് ഇങ്ങനെ ചെയ്യുന്നത്.

കെ. കരുണാകരന്റെ സ്മൃതിമണ്ഡപം വെളളിയാഴ്ച സന്ദര്‍ശിച്ച സരിന്‍ ശനിയാഴ്ച രാവിലെ പുതുപ്പള്ളിയില്‍ ചെന്ന് ഉമ്മന്‍ ചാണ്ടിയുടെ ശവകുടീരം സന്ദര്‍ശിച്ചിരുന്നു. അതിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ ശവകുടീരങ്ങള്‍ സരിന്‍ സന്ദര്‍ശിക്കുന്നത് പാര്‍ട്ടി തിരുമാനപ്രകാരമല്ലെന്ന് സി.പി.ഐ.എം നേതൃത്വം പ്രതികരിച്ചിരുന്നു.

അതിനിടെ കോണ്‍ഗ്രസ് നേതാക്കളുടെ ശവകുടീരങ്ങള്‍ സരിന്‍ സന്ദര്‍ശിക്കുന്നത് പാര്‍ട്ടി തിരുമാനപ്രകാരമല്ലെന്ന് സി.പി.ഐ.എം നേതൃത്വം പ്രതികരിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും 2019 ഫെബ്രുവരി 17നാണ് കൊല്ലപ്പെട്ടത്. കല്യോട്ട് കൂരാങ്കര റോഡില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി അക്രമികള്‍ വെട്ടുകയായിരുന്നു.

സിപിഐഎം നേതാവ് എന്‍.എന്‍.കൃഷ്ണദാസിന്റെ മോശം പരാമര്‍ശം അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെയാണ് കാണിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംപി പ്രതികരിച്ചു. ചോദ്യം ചോദിക്കുന്നവരോടുള്ള ഇതേ അസഹിഷ്ണുതയുടെ ദേശീയ രൂപവും സംസ്ഥാന രൂപവും കണ്ടതാണെന്നും എംപി പറഞ്ഞു. ഷുക്കൂറിന് ഇനി അധിക നാള്‍ സിപിഐഎമ്മില്‍ നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഏകപക്ഷീയമായി നീങ്ങുന്നു എന്ന തനിക്കെതിരായ പ്രചാരണം ജനങ്ങള്‍ക്ക് ഇടയില്‍ വിലപ്പോകില്ലെന്നും തന്നെ അപമാനിക്കാനുള്ള ശ്രമത്തേയല്ല അവഗണിക്കാനുള്ള ശ്രമത്തേയാണ് ഭയമെന്നും ഷാഫി പറഞ്ഞു.

spot_img

Related news

സംസ്ഥാനത്ത് മഴ കനക്കും; കോഴിക്കോട് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

പകർച്ചവ്യാധി ഭീതി; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ...

കെഎസ്ആർടിസി ബസുകൾ വരുത്തിയ ദുരന്തം; തിരുവനന്തപുരത്ത് ഒരു മരണം, മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: കാരക്കോണത്ത് സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. മൂന്ന്...

‘അന്ന് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തപ്പോൾ മന്ത്രി ന്യായീകരിച്ചു’; പ്രതിപക്ഷത്തിനെതിരെ ഇരട്ടത്താപ്പ് ആരോപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി...

ഓപ്പറേഷന്‍ തൂഫാന്‍; റൂഫ് ടോപ്പില്‍ കഞ്ചാവ് ചെടി പിടികൂടി

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ നഗരമധ്യത്തില്‍ കഞ്ചാവ് കൃഷി...