സംസ്ഥാനത്ത് ശക്തമായ മഴ; 11 ജില്ലകളിൽ ജാഗ്രത, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ വ്യാപക മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് 11 ജില്ലകളിലാണ് വിവിധതലങ്ങളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.

പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

അതേസമയം, പ്രധാന റോഡുകളിൽ വെള്ളക്കെട്ടും മഴമൂലമുള്ള കാഴ്ചമങ്ങലും ഗതാഗതക്കുരുക്കിന് ഇടയാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്.

ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴാനും വൈദ്യുതി വിതരണം തടസപ്പെടാനും സാധ്യതയുണ്ട്. വീടുകൾക്കും താൽക്കാലിക നിർമാണങ്ങൾക്കും ഭാഗിക നാശനഷ്ടങ്ങൾ സംഭവിക്കാനും ഉരുള്‍പൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കാനും തീരപ്രദേശങ്ങളിലെ സുരക്ഷിതമല്ലാത്ത നിർമാണങ്ങൾക്ക് നാശനഷ്ടമുണ്ടാക്കാനും സാധ്യതയുണ്ട്.

ജനങ്ങൾ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുകയും സുരക്ഷിത സ്ഥലങ്ങളിൽ തുടരുകയും ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനും ദുരന്തസാധ്യതയുള്ള മേഖലകളിൽ ജാഗ്രത പാലിക്കുന്നതിനും ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

spot_img

Related news

മലയാളത്തിന്റെ അഭിമാനം അടൂർ ഗോപാലകൃഷ്ണന് ഇന്ന് 85-ാം പിറന്നാൾ

മലയാള സിനിമയെ ലോക സിനിമയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ സംവിധായകൻ അടൂർ...

മട്ടന്നൂർ പോളിടെക്‌നിക്കിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസ്

കണ്ണൂർ മട്ടന്നൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച്...

മദ്യപിച്ച് വാഹനമോടിച്ച സംഭവം; വിശദീകരണവുമായി വ്‌ളോഗർ ഹെലൻ ഓഫ് സ്പാർട്ട

മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ വിശദീകരണവുമായി സോഷ്യൽ മീഡിയയിൽ 'ഹെലൻ ഓഫ് സ്പാർട്ട'...

‘ഓപ്പറേഷൻ തൂഫാൻ’; ഒരു മാസം പിന്നിടുമ്പോൾ 30 കോടിയുടെ ലഹരിവസ്തുക്കൾ പിടിയിൽ

ലഹരിമാഫിയക്കെതിരായ കേരള പോലീസിന്റെ 'ഓപ്പറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ട്' ഒരു...

ശബരിമല ദ്വാരപാലക ശിൽപ വിവാദം: തനിക്ക് പങ്കില്ലെന്ന് പി.എസ് പ്രശാന്ത്; കേസിന് പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ നിർമ്മാണവുമായി ബന്ധപ്പെട്ട സ്വർണക്കൊള്ളക്കേസിൽ തനിക്ക് യാതൊരുവിധ...