അണ്ണാ ഡിഎംകെയിൽ കടുത്ത പ്രതിസന്ധി; സി. വിജയഭാസ്കർ ഉൾപ്പെടെ നാല് മുൻ മന്ത്രിമാരും 118 നേതാക്കളും ടി.വി.കെയിൽ ചേർന്നു

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയിൽ പ്രതിസന്ധി രൂക്ഷമാക്കി ആയിരക്കണക്കിന് പ്രവർത്തകർ തമിഴക വെട്രി കഴകത്തിൽ ചേർന്നു. നാല് മുൻ മന്ത്രിമാർ ഉൾപ്പെടെ 118 പ്രമുഖ നേതാക്കളാണ് ടി.വി.കെയുടെ അംഗത്വം സ്വീകരിച്ചത്.

മുൻ മന്ത്രിമാരായ സി. വിജയഭാസ്കർ, എം. ആർ. വിജയഭാസ്കർ, എം. എസ്. എം. ആനന്ദ്, സി. വളർമതി എന്നിവർക്കൊപ്പം മുൻ എം.പിമാരും എം.എൽ.എമാരും ജില്ലാ സെക്രട്ടറിമാരും ടി.വി.കെയിൽ ചേർന്നു. പാർട്ടി നേതൃത്വമാണ് ഇവരെ ഷാൾ അണിയിച്ച് സ്വീകരിച്ചത്.

ഏകദേശം 200 ബസുകളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പ്രവർത്തകരും മഹാബലിപുരത്ത് നടന്ന ചടങ്ങിൽ പങ്കെടുത്തു.

തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ തീരുമാനപ്രകാരമാണ് അണ്ണാ ഡിഎംകെ വിട്ട് ടി.വി.കെയിൽ ചേർന്നതെന്ന് മുൻമന്ത്രി സി. വിജയഭാസ്കർ 24-നോട് പ്രതികരിച്ചു.

ടി.വി.കെ ജനറൽ സെക്രട്ടറി എൻ. ആനന്ദ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ അണ്ണാ ഡിഎംകെ നേതാക്കൾ ടി.വി.കെയിൽ ചേരുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

spot_img

Related news

കുംഭമേള താരം മോണോലിസയുടെ ഭർത്താവിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

മധ്യപ്രദേശിലെ മണ്ഡലേശ്വർ ജില്ലാ സെഷൻസ് കോടതി വൈറൽ കുംഭമേള താരം മോണോലിസയുടെ...

പൂനെ കേതൻ വധക്കേസ്: പ്രതി സിയയുടെ വക്കീലാരാണെന്നതിൽ നാടകീയ തർക്കം; കുടുംബത്തിനെതിരെ 10 കോടിയുടെ നോട്ടീസ്!

പൂനെയിൽ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതി...

ജീവന്റെ വെളിച്ചം പകരുന്നവർക്ക് നന്ദി; ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം!

രാജ്യത്ത് ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. സമൂഹത്തിന് ഡോക്ടർമാർ നൽകുന്ന വിലമതിക്കാനാവാത്ത...

ഇന്ധനവിലയിൽ വൻ ഇളവ്! പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ച് നയാര എനർജി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി...

വാണിജ്യ സിലിണ്ടറിന് 183 രൂപ കുറഞ്ഞു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ!

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വിലയിൽ ആശ്വാസം. 19 കിലോഗ്രാം...