പൂനെ കേതൻ വധക്കേസ്: പ്രതി സിയയുടെ വക്കീലാരാണെന്നതിൽ നാടകീയ തർക്കം; കുടുംബത്തിനെതിരെ 10 കോടിയുടെ നോട്ടീസ്!

പൂനെയിൽ പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതി സിയ ഗോയലിന്റെ അഭിഭാഷകനെ ചുറ്റിപ്പറ്റി തർക്കം ശക്തമാകുന്നു. കേസ് താൻ ഏറ്റെടുത്തതാണെന്ന് ഒരു അഭിഭാഷകൻ അവകാശപ്പെടുമ്പോൾ, മറ്റൊരാളെ നിയമിച്ചതാണെന്ന് സിയയുടെ കുടുംബം പറയുന്നു.

സിയ തന്നെയാണ് കേസ് കൈകാര്യം ചെയ്യാൻ തന്നെയാണ് തന്നെ നിയമിച്ചതെന്ന് അഭിഭാഷകൻ അഷുതോഷ് ശ്രീവാസ്തവ അവകാശപ്പെടുന്നു. ഇതിന് തെളിവായി സിയ ഒപ്പിട്ട രേഖയുണ്ടെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഈ രേഖ വ്യാജമാണെന്ന് സിയയുടെ കുടുംബം ആരോപിക്കുന്നു.

റിമാൻഡ് കാലാവധി കഴിഞ്ഞ് പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ സിയ തന്നെ ഈ അഭിഭാഷകനെ തള്ളിപ്പറഞ്ഞതായും റിപ്പോർട്ടുണ്ട്. വിപുൽ ദുഷ്യന്ത് എന്നയാളെയാണ് നിയമിച്ചിരുന്നതെന്ന് കുടുംബം വ്യക്തമാക്കുന്നു. ഇതോടെ അഷുതോഷ് ശ്രീവാസ്തവ സിയയുടെ കുടുംബത്തിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.

താൻ അനുഭവിച്ച മാനഹാനിയാണ് നോട്ടീസിന് കാരണമെന്നാണ് അഭിഭാഷകന്റെ വാദം. അതേസമയം, കേസിലെ അന്വേഷണത്തിനിടെ സിയയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നതായി കേതൻ സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു. ഈ കാര്യം അദ്ദേഹം കുടുംബത്തോടും പങ്കുവെച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ചെറിയ കാര്യങ്ങൾക്ക് പോലും ഇരുവരും തമ്മിൽ തർക്കങ്ങൾ ഉണ്ടായിരുന്നതായും, സിയ നിരന്തരം ഫോണിൽ തിരക്കിലായിരുന്നതായും കുടുംബം പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ വിദേശയാത്ര മുടക്കുന്നതിനായി തന്റെ പാസ്പോർട്ട് സിയ നശിപ്പിച്ചതായി കേതൻ സംശയിച്ചിരുന്നതായും കുടുംബം ആരോപിക്കുന്നു. പാസ്പോർട്ട് കീറി കത്തിച്ച നിലയിൽ കണ്ടെത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

spot_img

Related news

ജീവന്റെ വെളിച്ചം പകരുന്നവർക്ക് നന്ദി; ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം!

രാജ്യത്ത് ഇന്ന് ദേശീയ ഡോക്ടേഴ്സ് ദിനം. സമൂഹത്തിന് ഡോക്ടർമാർ നൽകുന്ന വിലമതിക്കാനാവാത്ത...

ഇന്ധനവിലയിൽ വൻ ഇളവ്! പെട്രോളിന് 5 രൂപയും ഡീസലിന് 3 രൂപയും കുറച്ച് നയാര എനർജി

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണ വിതരണ കമ്പനിയായ നയാര എനർജി...

വാണിജ്യ സിലിണ്ടറിന് 183 രൂപ കുറഞ്ഞു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ!

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടർ വിലയിൽ ആശ്വാസം. 19 കിലോഗ്രാം...

രാജസ്ഥാനിൽ പ്രധാനമന്ത്രിയുടെ മുഖംമൂടി ധരിച്ച് മോഷണം; 40 മൊബൈൽ ഫോണുകൾ കവർന്നു

രാജസ്ഥാൻ: ഭീൽവാഡ ജില്ലയിലെ കരേഡ ടൗണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി...

കോച്ചിംഗ് സെന്ററുകൾക്ക് നിയന്ത്രണം; ദേശീയ നിയമം കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം

ദില്ലി: ചോദ്യപേപ്പർ ചോർച്ച അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ കോച്ചിംഗ് സെന്ററുകൾക്ക്...