കണ്ണൂർ മട്ടന്നൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കോപ്പിയടിച്ച വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച നടന്ന പരീക്ഷയ്ക്കിടെയാണ് വിദ്യാർത്ഥി മൊബൈൽ ഫോണുമായി പരീക്ഷാഹാളിലെത്തിയത്. ഇൻവിജിലേറ്റർമാർ നടത്തിയ പരിശോധനയിൽ ഫോൺ പിടിച്ചെടുക്കുകയും കോപ്പിയടി നടത്തിയതായി കണ്ടെത്തുകയും ചെയ്തു.
സംഭവത്തിൽ ടെക്‌നിക്കൽ എക്‌സാമിനേഷൻ ജോയിന്റ് കൺട്രോളർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മട്ടന്നൂർ പൊലീസ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തത്.
പരീക്ഷാ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് തുടർനടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.




