പ്രശസ്ത നടി മീന ഗണേഷ് അന്തരിച്ചു. വാര്‍ദ്ധക്യ സാഹചമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ രാവിലെ വാണിയംകുളം പി. കെ. ദാസ് ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. 81 വയസ്സായിരുന്നു.
നിരവധി ശ്രദ്ധേയമായ കഥാപത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംപിടിച്ച തരമാണ് മീന ഗണേഷ്. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മീശമാധവന്‍, കരുമാടികുട്ടന്‍, വാല്‍കണ്ണാടി തുടങ്ങി 200 ഓളം സിനിമകളിലും, നിരവധി നാടകങ്ങളിലും, സീരിയലുകളിലും ശ്രദ്ധേയമായ കഥാപത്രങ്ങളില്‍ എത്തിയിട്ടുണ്ട്. പ്രശസ്ത നാടക കലാകാരന്‍ എ. എന്‍. ഗണേഷ് ആണ് മീന ഗണേഷിന്റെ ഭര്‍ത്താവ്. അവസാന നാളുകളില്‍ കുറെയധികം അസുഖങ്ങള്‍ മൂലവും, മാനസികമായിയും വലിയ ദുരിതത്തിലായിരുന്നു ഇവര്‍. കഴിഞ്ഞ നാല് വര്‍ഷങ്ങളായി സിനിമകളിലൊന്നും അഭിനയിച്ചിരുന്നില്ല. 1976ലാണ് ചലച്ചിത്ര റംഗത്തേയ്ക്കുള്ള മീന ഗണേഷിന്റെ പ്രവേശനം.
നിരവധി സിനിമകളില്‍ കലാഭവന്‍ മണിയുടെ അമ്മയായി വേഷമിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ കലാഭവന്‍ മണിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു മീന ഗണേഷ്. ദുഷ്ട കഥാപാത്രങ്ങളായും, നെഗറ്റീവ് റോളുകളും, ഹാസ്യ കഥാപാത്രങ്ങളും ഏതുമാകട്ടെ എല്ലാം മീന ഗണേഷിന്റെ കയ്യില്‍ ഭദ്രമായിരുന്നു. ഉച്ച കഴിഞ്ഞു ഷൊര്‍ണൂരിലാണ് സംസ്‌കാരം നടക്കുക.