ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; ഫെഡറിലിസത്തെ തകര്‍ക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ബില്‍ അവതരിപ്പിച്ചത്. സഭയിലെ വോട്ടെടുപ്പില്‍ ഭൂരിപക്ഷത്തിന്റെ അനുമതിയോടെയാണ് ബില്‍ അവതരണം. 198 പേര്‍ എതിര്‍ത്തും 269 അംഗങ്ങള്‍ അനുകൂലിച്ചും വോട്ട് ചെയ്തു.

ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടാനാണ് തീരുമാനം. ഇതിനുള്ള പ്രമേയം നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അടുത്ത ദിവസം അവതരിപ്പിക്കും. ആദ്യമായി ബില്ല് അവതരണം വോട്ടിനിട്ട് തീരുമാനിക്കേണ്ട സാഹചര്യമാണ് ഒരുങ്ങിയത്. ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ വോട്ടെടുപ്പ് നടത്തിയ ബില്ല് അവതരണം കൂടിയായി ഒരു രജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് മാറി.

പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് നിലനില്‍ക്കെയാണ് ബില്ല് അവതരണം നടന്നത്. രണ്ട് ബില്ലുകളാണ് അവതരിപ്പിച്ചത്. അതില്‍ ഒന്ന് സംസ്ഥാന നിയസഭാ തെരഞ്ഞടുപ്പും ലോക് സഭാ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താനായി 129-ാം ഭേദഗതിയാണ്. ഇതില്‍ നാല് ഭേദഗതികളാണ് വ്യവസ്ഥ ചെയ്യുന്നത്. സംസ്ഥാന നിയമസഭകളുടെയും കലാവധി 2029ല്‍ ലോക്‌സഭയുടെ കലാവധി തീരുന്നതിന് ഒപ്പം തീരുന്നതായി രാഷ്ട്രപതി വിജ്ഞാപനം ഇറക്കുന്നതടക്കമുള്ളവയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പ് ഒറ്റഘട്ടത്തില്‍ നടത്തുന്നതാണ് വ്യവസ്ഥ ചെയ്യുന്നത്.

ബില്ലിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ബില്ലിന്റെ അവതരണാനുമതി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഫെഡറിലിസത്തെ തകര്‍ക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സംസ്ഥാന നിയമസഭകളെ ലോക്സഭായുടെ കലാവധി പൂര്‍ത്തിയാകുമ്പോള്‍ പിരിച്ചുവിടുക അപ്രയോഗികമാണെന്ന് പ്രതിപക്ഷം പറഞ്ഞു. ശക്തമായ എതിര്‍പ്പാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. തുടര്‍ന്നാണ് വോട്ടെടുപ്പിലേക്ക് കടന്നത്. തുടര്‍ന്ന് ബില്ലിന് അവതരണാനുമതി ലഭിക്കുകയായിരുന്നു. ഭരണപക്ഷത്ത് നിന്ന് ടിഡിപിയും ശിവസേനയും ബില്ലിനെ പിന്തുണച്ചു.

മന്ത്രിസഭയില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ തന്നെ ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടണമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. വിശദമായ ചര്‍ച്ചകള്‍ വേണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. പിന്നാലെ ജെപിസിക്ക് വിടാന്‍ തയ്യാറാണെന്ന് നിയമ മന്ത്രി അര്‍ജുന്‍ റാം മേഘവാള്‍ വ്യക്തമാക്കി. തുടര്‍ന്ന് ബില്ല് ജെപിസിക്ക് വിടുകയും ചെയ്തു.

spot_img

Related news

മലയാളികൾക്ക് സന്തോഷവാർത്ത; കേരളത്തിന് മൂന്നാം വന്ദേഭാരത്: പ്രധാനമന്ത്രി ഫ്ലാ​ഗ് ഓഫ് ചെയ്തു

ദില്ലി: കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...

രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം

രാജ്യത്തെ ആകെ അമ്പരിപ്പിച്ച നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016...

രാഹുൽ ഗാന്ധി പരാമർശിച്ച ‘സ്വീറ്റി’ യഥാർത്ഥ വോട്ടർ

രാഹുൽ ഗാന്ധിയുടെ ആരോപണം നിഷേധിച്ച് ഹരിയാനയിലെ വോട്ടർമാർ. ബ്രസീലിയൻ മോഡലിന്റ ഫോട്ടോ...

‘ഹരിയാനയിൽ വോട്ടുകൊള്ള നടത്തി, 25ലക്ഷം വോട്ടുകൾ കവർന്നു; തെളിവുകൾ ഉണ്ട്’; രാഹുൽ ​ഗാന്ധി

വോട്ടുകൊള്ള ആരോപിച്ച് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി. എച്ച് ഫയൽ...