സിപിഐക്ക് ഇന്ന് നൂറ് വയസ്; സംഘടനശക്തി കുറയുന്നത് വലിയ ആശങ്ക: ജനറല്‍ സെക്രട്ടറി ഡി രാജ

ദില്ലി: സിപിഐക്ക് ഇന്ന് നൂറ് വയസ്. 1925 ഡിസംബര്‍ 26ന് കാണ്‍പൂരിലാണ് പാര്‍ട്ടിയുടെ രൂപീകരണ സമ്മേളനം നടന്നത്. 100ാം വാര്‍ഷികമായ ഇന്ന് ദില്ലിയില്‍ കേന്ദ്രകമ്മിറ്റി ഓഫീസായ അജോയ് ഭവനില്‍ ജനറല്‍ സെക്രട്ടറി ഡി രാജ പതാക ഉയര്‍ത്തും. സിപിഐയുടെ നൂറ് വര്‍ഷം- പാരമ്പര്യവും ഭാവിയുമെന്ന വിഷയത്തിലെ സെമിനാറില്‍ ഡി രാജ, അമര്‍ജീത് കൗര്‍, ആനി രാജ, പ്രകാശ് ബാബു തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. തുടര്‍ന്ന് കലാപരിപാടികളും അരങ്ങേറും. പാര്‍ട്ടിയുടെ 100 വര്‍ഷത്തെ ചരിത്രം വ്യക്തമാക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

സംഘടന ശക്തി കുറയുന്നത് നൂറാം വര്‍ഷത്തില്‍ പാര്‍ട്ടിയുടെ വലിയ ആശങ്കയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. ഇടത് പാര്‍ട്ടികള്‍ ഒന്നിക്കേണ്ട സമയം അതിക്രമിച്ചെന്നും, ദേശീയ സെക്രട്ടറിയായ താന്‍ അതിന് മുന്‍കൈ എടുക്കുമെന്നും രാജ വ്യക്തമാക്കി. വല്യേട്ടന്‍ മനോഭാവം കേരളത്തില്‍ സിപിഎമ്മിനുണ്ടെങ്കില്‍ അവരാണ് മറുപടി പറയേണ്ടതെന്നും പിഎം ശ്രീയില്‍ സിപിഐയുടെ നിലപാട് ഒടുവില്‍ അംഗീകരിച്ചെന്നും രാജ വ്യക്തമാക്കി.

Related news

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമ്മാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദ്ദേശവുമായി സുപ്രീംകോടതി

രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണിക്കണം; കേന്ദ്രസർക്കാരിനോട് നിർദേശവുമായി സുപ്രീംകോടതി....

മണിപ്പൂരിൽ വൻ വ്യാജമദ്യ ദുരന്തം: 15 പേർക്ക് ദാരുണാന്ത്യം; 180-ലധികം പേർ ആശുപത്രിയിൽ

മണിപ്പൂരിൽ വ്യാജമദ്യ ദുരന്തം; 15 പേർക്ക് ദാരുണാന്ത്യം, 180ലധികം പേർ ആശുപത്രിയിൽ....

നാഗർകോവിൽ–കോട്ടയം ട്രെയിനിലെ അഴുകിയ മൃതദേഹം: ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ; കന്യാകുമാരി സ്വദേശി അറസ്റ്റിൽ

നാഗർകോവിലിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിൽ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ....

ട്രെയിനുകളുടെ സമയനിഷ്ഠയിൽ വൻ ഇടിവ്; കേരളത്തിലേക്കുള്ള സർവീസുകളും പട്ടികയിൽ

മുംബൈ: രാജ്യത്ത് ട്രെയിനുകളുടെ സമയനിഷ്ഠ ഗണ്യമായി കുറഞ്ഞതായി ഇന്ത്യൻ റെയിൽവേയുടെ വെളിപ്പെടുത്തൽ....

ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം; സി.ജെ.പി പരിശോധനാ റിപ്പോർട്ട്

ഡൽഹി: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കണ്ടെത്തി സി.ജെ.പി....