ചീഫ് ജസ്റ്റിഡ് ഡി.വൈ ചന്ദ്രചൂഡ് പടിയിറങ്ങുന്നു; അവസാന പ്രവര്‍ത്തി ദിനം ഇന്ന്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഔദ്യോഗിക ജീവിതത്തിലെ അവസാന ഇന്ന് കേസില്‍ വിധി പറയും. നവംബര്‍ 10 വരെ കാലാവധി ഉണ്ടെങ്കിലും, ഇന്നാണ് അവസാന പ്രവൃത്തി ദിവസം. അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയുടെ, ന്യൂനപക്ഷ പദവി സംബന്ധിച്ച കേസിലാണ് ഡി വൈ ചന്ദ്രചൂഡ് ഇന്ന് വിധി പറയുക.

ഇന്ന് ഫുള്‍കോര്‍ട്ട് ചേര്‍ന്ന് യാത്രയയപ്പ് നല്‍കും. രാഷ്ട്രീയ പ്രാധാന്യവും മാനുഷിക പ്രാധാന്യമുള്ള കേസുകളില്‍ വിധി പറഞ്ഞ ജഡ്ജിയാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. സ്വകാര്യത അവകാശം, ഇലക്ട്രല്‍ ബോണ്ട് അടക്കമുള്ള നിരവധി കേസുകളില്‍ ചരിത്രപരമായ വിധി പ്രസ്താവിച്ചു. ഡിവൈ ചന്ദ്രചൂഡ് ഇന്ത്യയുടെ 50 മത്തെ ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റത് 2022 നവബറിലാണ്.

സുപ്രീംകോടതിയുടെ എംബ്ലവും പതാകയും മാറ്റിയതും നീതിദേവതയുടെ കണ്ണുതുറന്ന നിലയിലുള്ള പുതിയ പ്രതിമ സ്ഥാപിച്ചതും വാര്‍ത്തയോടൊപ്പം വിമര്‍ശനങ്ങള്‍ക്കും വഴിതുറന്നു. തന്റെ വസതിയില്‍ നടന്ന ഗണപതിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതും അയോധ്യാവിഷയത്തില്‍ പരിഹാരമുണ്ടാക്കാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചിട്ടുണ്ട് എന്ന പ്രസ്താവനയുമെല്ലാം ചന്ദ്രചൂഡിനുനേരേ വിമര്‍ശനമുയരാന്‍ കാരണമായി.

spot_img

Related news

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അധ്യാപകര്‍ ചേര്‍ന്ന് ബന്ദിയാക്കി ആറുമാസത്തോളം പീഡിപ്പിച്ചെന്ന് പരാതി

കാണ്‍പൂര്‍: ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ദിയാക്കി ബലാത്സംഗം ചെയ്തതായി...

നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ...

രാജ്യത്ത് ഉള്ളി വില വര്‍ധിക്കുന്നു

രാജ്യത്ത് ഉള്ളി വില താഴുന്നില്ല. നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിലെ ഇന്നത്തെ...

പാരാസെറ്റാമോള്‍ മുതല്‍ പാന്‍ലിബ് ഡി വരെ; ഗുണനിലവാരമില്ലെന്ന് കണ്ടെത്തല്‍; മരുന്നുകള്‍ നിരോധിച്ചു

തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പ്പന നിരോധിച്ച് ആരോഗ്യ വകുപ്പ്. സംസ്ഥാന...

വിക്കിപീഡിയക്ക് എതിരെ വടി എടുത്ത് കേന്ദ്രസര്‍ക്കാര്‍

വിക്കിപീഡിയക്ക് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്. പക്ഷപാതിത്വം ഉണ്ടാക്കുന്നതും തെറ്റായ വിവരങ്ങളുമാണ് നല്‍കുന്നതെന്ന...