വെടിക്കെട്ട് പാറ്റേൺ മാറ്റിയാൽ അപകടങ്ങൾ കുറക്കാൻ സാധിക്കും; ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ

കൊച്ചി: വെടിക്കെട്ട്‌ പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്ന് മുണ്ടത്തിക്കോട് ദുരന്ത അന്വേഷണ കമ്മീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻ. വെടിക്കെട്ട്‌ അപകടരഹിതമായി ഉപയോഗിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അതിന് ഊന്നൽ കൊടുത്തായിരിക്കും കമ്മീഷൻ അന്വേഷണമെന്നും ജസ്റ്റിസ് സി എൻരാമചന്ദ്രൻ പറഞ്ഞു.

മറ്റന്നാൾ തൃശ്ശൂരിലെത്തി ആദ്യം പരിക്കേറ്റവരെ കാണുമെന്നും തുടർന്ന് അപകട സ്ഥലത്തേക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. വെടിക്കെട്ട് നിരോധിക്കാൻ സർക്കാരിന് ഒരു കമ്മീഷന്റെയും ആവശ്യം ഇല്ല. അങ്ങനെ സർക്കാർ ഉദ്ദേശിച്ചിട്ടുണ്ടോ എന്ന് അറിയില്ല..വെടിക്കെട്ട്‌ പാറ്റേൺ മാറ്റിയാൽ അപകടം കുറഞ്ഞേക്കുമെന്നാണ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ അഭിപ്രായപ്പെടുന്നത്.

വിമാന ദുരന്തങ്ങൾ ഉണ്ടായാൽ അത് അന്വേഷിക്കാൻ കമ്മീഷൻ വയ്ക്കാറുണ്ട്. ഓരോ ദുരന്തത്തിനും ഓരോ കമ്മീഷനാണ്. അവരൊന്നും വിമാനം നിരോധിക്കണം എന്ന് പറയില്ല. വെടിക്കെട്ട്‌ അപകട രഹിതമായി ഉപയോഗിക്കാനാണ് സർക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് ഊന്നൽ കൊടുത്തായിരിക്കും കമ്മീഷൻ അന്വേഷണമെന്നും സി എൻ രാമചന്ദ്രൻ വ്യക്തമാക്കി.

spot_img

Related news

യാത്രക്കാർ ജാഗ്രതൈ! ഉറക്കത്തിനിടെ തല പുറത്തേക്ക് പോയി; കണ്ണൂർ സ്വദേശിക്ക് കെഎസ്ആർടിസി ബസിൽ ദാരുണ മരണം

കോഴിക്കോട് മാങ്കാവില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന്...

‘ഏതോ രോദനം മാംസ പിണ്ഡങ്ങളിൽ നിന്ന് വരുന്ന പോലെ തോന്നുന്നു’; ഇക്കുറി തൃശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബി. ​ഗോപാലകൃഷ്ണൻ

തൃശൂർ: ഇക്കുറി തൃശൂർ പൂരം ആഘോഷിക്കാനില്ലെന്ന് ബിജെപി നേതാവ് ബി. ​ഗോപാലകൃഷ്ണൻ. പൂരത്തിന്...

ജീരക സോഡ കുപ്പിയ്ക്കുള്ളില്‍ ചത്ത പാമ്പിന്‍കുഞ്ഞ്; തൃശൂരിലെ കമ്പനി അടച്ചുപൂട്ടി

ഇരിങ്ങാലക്കുട: ജീരക സോഡ കുപ്പിയ്ക്കുള്ളില്‍ നിന്നും ചത്ത പാമ്പിന്‍കുഞ്ഞിനെ കിട്ടി. കോണത്തുകുന്ന്...

മന്ത്രിമാർ ‘തന്നിഷ്ടം’ കാട്ടേണ്ട; പേഴ്‌സണൽ സ്റ്റാഫ് നിയമനത്തിൽ കടുപ്പിച്ചു മുസ്ലിം ലീഗ്

മലപ്പുറം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിനെ തീരുമാനിക്കുന്നതില്‍ മാര്‍ഗനിര്‍ദേശവുമായി...