മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണ കേസ്: ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: മുഖ്യമന്ത്രിക്കെതിരായ വ്യാജ വിവാഹ ആരോപണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിക്കും. ഇന്നലെ മൂന്ന് മണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും മൊഴിയിൽ വ്യക്തതക്കുറവുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

രണ്ട് യുവാക്കൾ ഓഫീസിലെത്തി വിവാഹവുമായി ബന്ധപ്പെട്ട രേഖകൾ മൊബൈൽ ഫോണിലേക്ക് അയച്ചുനൽകിയെന്നാണ് ആന്റോ അഗസ്റ്റിന്റെ മൊഴി. റെയ്ഡിനിടെ പൊലീസ് ഈ മൊബൈൽ ഫോൺ പിടിച്ചെടുത്തതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

കോൺഗ്രസ് നേതാവ് രാജു പി. നായർ നൽകിയ പരാതിയിലാണ് ആന്റോ അഗസ്റ്റിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആന്റോ എത്തിയിരുന്നില്ല. അഞ്ചാം തീയതിക്ക് ശേഷം ഹാജരാകാമെന്ന് ആന്റോ അറിയിച്ചെങ്കിലും ഇന്നലെ തന്നെ ഹാജരാകണമെന്ന നിലപാടിലായിരുന്നു പൊലീസ്.

ഹാജരായില്ലെങ്കിൽ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്നാണ് ആന്റോ അഗസ്റ്റിൻ ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരായത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകളുമായി ഓഫീസിലെത്തിയെന്ന് പറയുന്ന രണ്ട് യുവാക്കൾ ആരാണെന്നും ഇവർക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. കേസിൽ രണ്ടും മൂന്നും പ്രതികൾ അജ്ഞാതരാണെന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആന്റോ അഗസ്റ്റിനെ വീണ്ടും ചോദ്യം ചെയ്യുന്നത്.

spot_img

Related news

കുട്ടികൾക്കുള്ള പ്രതിരോധമരുന്നിനും ക്ഷാമം; സംസ്ഥാനത്ത് വൈറ്റമിൻ എയും വാക്സിനും ലഭ്യമല്ല

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്നുക്ഷാമം കുട്ടികളിലേക്കും. അഞ്ചു വയസ്സുവരെയുള്ള കുട്ടികൾക്ക് നൽകേണ്ട വൈറ്റമിൻ...

എട്ടുവയസുകാരിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് ആരോപണം; 75കാരനായ അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച് അമ്മയും സഹോദരനും

തിരുവനന്തപുരം: എട്ട് വയസ്സുള്ള കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് അയൽവാസിയായ...

അട്ടപ്പാടിയിൽ തമിഴ്നാട് മദ്യം പിടികൂടി; 45 കുപ്പികൾ ചവറ്റുകൂനയിൽ ഉപേക്ഷിച്ച നിലയിൽ

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ വിൽപ്പനയ്ക്കായി അതിർത്തി കടത്തിക്കൊണ്ടുവന്ന 45 കുപ്പി തമിഴ്നാട്...

‘ഒരു കൊലപാതകം… നോക്കിക്കോ’; പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി പരാമർശമെന്ന് ആരോപണം; വിശദീകരണവുമായി വി. ജോയ്

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി മുഴക്കിയെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി...

അടൂർ പ്രകാശിന്റെ പരാമർശങ്ങൾ തള്ളിക്കളയാനാകില്ലെന്ന് ജെബി മേത്തർ; കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് ഉന്നയിച്ച കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്ന്...