സുഹൃത്തുക്കളുടെ നഗ്നവീഡിയോകൾ പോസ്റ്റ് ചെയ്തു; യൂട്യൂബർ ‘തൊപ്പി’ക്കെതിരെ ഐടി നിയമപ്രകാരം കേസ്!

കൊച്ചി: സോഷ്യൽ മീഡിയയിലെ വിവാദ താരം യൂട്യൂബർ തൊപ്പി എന്ന നിഹാദിനെതിരെ പൊലീസ് കേസെടുത്തു. സമൂഹ മാധ്യമങ്ങളിൽ അശ്ലീല ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തതിനാണ് എറണാകുളം റൂറൽ സൈബർ പൊലീസ് ഐടി നിയമപ്രകാരം കേസെടുത്തത്. സ്വന്തം സുഹൃത്തുക്കളുടെ നഗ്ന വീഡിയോയാണ് തൊപ്പി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് പൊലീസ് നടപടിയിലേക്ക് കടന്നത്.

ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ ഗുരുതരമായ പരാതികളിൽ തൊപ്പിക്കെതിരെ നേരത്തെ തന്നെ അന്വേഷണം നടന്നിരുന്നു. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ ഡിജിപി റവാഡ ചന്ദ്രശേഖറാണ് സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് സൂപ്രണ്ട് അങ്കിത് അശോകനാണ് നിലവിൽ അന്വേഷണ ചുമതല. വിഷയത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിഹാദും ഒപ്പമുണ്ടായിരുന്ന ‘എംആർസെഡ്’ ഗ്യാങ്ങിലെ മമ്മു (മുഹമ്മദ്), ഷമീർ എന്നിവരും തമ്മിൽ വലിയ രീതിയിലുള്ള ആരോപണ-പ്രത്യാരോപണങ്ങൾ നടന്നിരുന്നു. തൊപ്പിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇരുവരും കഴിഞ്ഞ ദിവസം ഉന്നയിച്ചത്. തൊപ്പി മാരക ലഹരിമരുന്നായ MDMA ഉപയോഗിക്കുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു. പെൺകുട്ടികളെ ഉപയോഗിച്ച് പണം നൽകി പ്രശ്നങ്ങൾ ഒതുക്കിത്തീർത്തു. ഇതിന് പുറമെ തൊപ്പിയുടെ മുറിയിൽ നിന്നും കഞ്ചാവ് പാക്കറ്റ് കണ്ടെത്തുന്ന രീതിയിലുള്ള വീഡിയോയും ഇവർ പുറത്തുവിട്ടിരുന്നു.

എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ‘റീച്ചിന്’ വേണ്ടി സുഹൃത്തുക്കൾ കെട്ടിച്ചമച്ചതാണെന്നാണ് തൊപ്പിയുടെ വാദം. ആരോപണം ഉന്നയിച്ച ഷമീറിനും മുഹമ്മദിനുമെതിരെ താൻ പരാതി നൽകിയിട്ടുണ്ടെന്നും ക്രിമിനൽ കേസുകളും മാനനഷ്ടക്കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തൊപ്പി അവകാശപ്പെട്ടു. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനാണ് സൈബർ പൊലീസിന്റെ തീരുമാനം.

Related news

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17-കാരി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കുളത്തൂപ്പുഴയിൽ 17കാരി പ്രസവിച്ചു; 17കാരനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ...

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് സിസിടിവി...

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; പോസ്റ്റ്‌മോർട്ടത്തിലാണ് കാരണം വ്യക്തമായത്

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവോർജം; ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവ വൈദ്യുതി; ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യത...