യാത്രയ്ക്കിടെ ഷാൾ സ്കൂട്ടറിൽ കുരുങ്ങി; പുതുരുത്തിയിൽ അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം

പുതുരുത്തി: സ്‌കൂട്ടർ യാത്രയ്ക്കിടെ ഷാൾ കഴുത്തിൽ കുരുങ്ങി അങ്കണവാടി ടീച്ചർക്ക് ദാരുണാന്ത്യം. തൃശ്ശൂർ വടക്കാഞ്ചേരി പുതുരുത്തിയിലാണ് സംഭവം. പുതുരുത്തി സ്വദേശിനി ആലപ്പാടൻ വീട്ടിൽ വർഗീസ് ഭാര്യ 52 കാരി മിനി വർഗീസാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 9:30 ഓടെ അങ്കണവാടിയിലേക്ക് പോകാനായി ബന്ധുവിനൊപ്പം ഇലക്ട്രിക് സ്കൂട്ടറിന് പുറകിൽ ഇരുന്ന് സഞ്ചരിക്കുന്നതിനിടെ ഷാൾ സ്കൂട്ടറിൽ കുരുങ്ങിയതോടെ കഴുത്തു മുറുകി റോഡിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരങ്ങൾ. ഓടിക്കൂടിയ നാട്ടുകാരുടെ നേതൃത്വത്തിൽ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ ഉടൻതന്നെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുതുരുത്തി ചാത്തൻപടി 166 നമ്പർ അങ്കണവാടിയിലെ അധ്യാപികയാണ് മിനി വർഗീസ്. നാട്ടുകാർക്ക് ഏറെ സുപരിചിതയായ അംഗണവാടി ടീച്ചറുടെ വിയോഗം നാടിനു തീരാ വേദനയാവുകയാണ്.

spot_img

Related news

വീട്ടുപരിസരത്ത് രൂക്ഷമായ ദുർഗന്ധം; വർക്കലയിൽ കാണാതായ വിജിന്റെ മൃതദേഹം കിണറ്റിൽ, നടുക്കത്തോടെ നാട്

വര്‍ക്കല: മൂന്ന് ദിവസമായി കാണാതിരുന്ന യുവാവിന്റെ മൃതദേഹം വീട്ടുകിണറ്റില്‍ കണ്ടെത്തി. വര്‍ക്കല...

പ്രഥമ ശുശ്രൂഷയില്ല, വലിച്ചിഴച്ച് ഓട്ടോയിൽ കയറ്റി; കൊച്ചിയിൽ ബസപകടത്തിൽപ്പെട്ട വീട്ടമ്മയുടെ നില വഷളാക്കിയതിൽ പ്രതിഷേധം

കൊച്ചി നഗരത്തിൽ സ്വകാര്യ ബസിനടിയിൽ കുടുങ്ങി പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയിലെത്തിച്ചതിൽ ഗുരുതര...

ഇന്ന് ശസ്ത്രക്രിയ ദിവസമല്ല! മാനന്തവാടി മെഡിക്കൽ കോളേജിൽ ഒൻപത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചതായി പരാതി

വയനാട് മാനന്തവാടി മെഡിക്കൽ കോളജിൽ ഒൻപത് വയസുകാരിക്ക് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ...

‘അമ്മ’ ഭരണസമിതിയിലേക്ക് ഇല്ല; പിന്മാറ്റം പ്രഖ്യാപിച്ച് നടി അൻസിബ ഹസന്റെ തുറന്ന കത്ത്

അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും...

ജോലിയില്ലാതെ ശമ്പളം; സെക്രട്ടേറിയറ്റിൽ അമ്പതോളം ഉദ്യോഗസ്ഥർ കാത്തിരിപ്പിൽ

സെക്രട്ടേറിയറ്റിൽ പോസ്റ്റിങ് ലഭിക്കാതെ അമ്പതോളം ജീവനക്കാർ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നതായി റിപ്പോർട്ട്....