വാഫി കോഴ്സുകള്‍ വിജയിപ്പിക്കണമെന്ന സാദിഖ് അലി തങ്ങളുടെ ആഹ്വാനത്തിനെതിരെ സമസ്ത നേതാക്കള്‍

മലപ്പുറം: വാഫി കോഴ്സുകള്‍ വിജയിപ്പിക്കണമെന്ന സാദിഖ് അലി തങ്ങളുടെ ആഹ്വാനത്തിനെതിരെ സമസ്ത നേതാക്കള്‍ പരസ്യമായി രംഗത്തെത്തി. സമസ്ത വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സിഐസിയുടെ കോഴ്സുകള്‍ ബഹിഷ്കരിക്കണമെന്ന് എസ് വൈ എസ് വർക്കിങ് സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.വാഫി-വഫിയ്യ കോഴ്സുകളിലേക്കുള്ള ഈ വർഷത്തെ പ്രവേശന നടപടികള്‍ തുടങ്ങിയതായി അറിയിച്ചു കൊണ്ട് ആദ്യ വീഡിയോ പുറത്തിറക്കിയത് സിഐസി പ്രസിഡന്റായ സാദിഖ് അലി ശിഹാബ് തങ്ങളാണ്. തൊട്ടു പിന്നാലെ പാണക്കാട് കുടുംബത്തിലെ മറ്റംഗങ്ങളും വാഫി കോഴ്സിലേക്ക് വിദ്യാർഥികളെ ചേർക്കണമെന്ന അഭ്യർഥനയുമായി മുന്നോട്ടു വന്നു. ഇതോടെയാണ് ബഹിഷ്ക്കരണ ആഹ്വാനങ്ങളുമായി സമസ്ത യുവജന സംഘടനകളായ എസ് വൈ എസും, എസ്കെഎസ്എസ്എഫും രംഗത്തെത്തിയത്.

spot_img

Related news

ഗതാഗത കുരുക്ക് ഒഴിയാതെ വളാഞ്ചേരി; ഗതികെട്ട് യാത്രക്കാർ, കാൽനടയാത്രക്കാരും ദുരിതത്തിൽ

വളാഞ്ചേരി: നഗരമേഖലയിലെ വാഹനക്കുരുക്ക് ഒഴിയുന്നില്ല; ഗതികെട്ട് യാത്രക്കാർ. കാൽനടയാത്രക്കാരും ദുരിതത്തിൽ. സെൻട്രൽ...

വോട്ടർമാർ ശ്രദ്ധിക്കുക; നോട്ടയില്ല, പകരം എൻഡ് ബട്ടൺ

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ നോട്ടക്ക് വോട്ട് രേഖപ്പെടുത്താൻ സാധിക്കുകയില്ല....

വളാഞ്ചേരി പൊലീസിന്റെ അറിയിപ്പ്: കുപ്രസിദ്ധ മോഷ്ടാവായ അബ്ദുൽ മനാഫിന്റെ വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക

കുപ്രസിദ്ധ മോഷ്ടാവായ അബ്ദുൽ മനാഫ്, ചാവക്കാട് ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ്...

വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം സർട്ടിഫിക്കറ്റ് വാങ്ങിയവരിലേക്ക്; വിദേശത്തുള്ളവരും കുടുങ്ങും

പൊന്നാനി: രാജ്യത്തെ വിവിധ സർവകലാശാലകളുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്ത സംഭവത്തിൽ...

തദ്ദേശ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ പുരുഷ സ്ഥാനാർഥികൾ–4362, വനിതകൾ–4019

മലപ്പുറം: കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ വനിതാ സ്ഥാനാർഥികളുടെ...