9 വർഷത്തെ കനൽവഴി; ഹർഷീനയ്ക്ക് ഒടുവിൽ നീതി, മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു!

വയറ്റിൽ കത്രിക കുടുങ്ങി തീരാദുരിതത്തിലായ ഹർഷീനയുടെ കണ്ണീരിനും കാത്തിരിപ്പിനും ഒടുവിൽ നീതി. കോഴിക്കോട് മെഡിക്കൽ കോളജിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലിയിൽ പ്രവേശിച്ചു. മാതൃ – ശിശു സംരക്ഷണ കേന്ദ്രത്തിലാണ് നിയമനം. പുച്ഛിച്ച് തള്ളിയവർക്കുള്ള മറുപടിയെന്നും, കൂടെയുണ്ടെന്ന് പറഞ്ഞ ഉറപ്പ് മുഖ്യമന്ത്രി വി.ഡി സതീശൻ പാലിച്ചുവെന്നും ഹർഷിന പ്രതികരിച്ചു.

2017-ൽ തുടങ്ങിയ ഹർഷിനയുടെ തീരാ ദുരിതങ്ങൾക്കും, സമര പോരാട്ടങ്ങൾക്കുമാണ് 9 വർഷങ്ങൾക്കിപ്പുറം നീതി ലഭിച്ചത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശനെയും, ആരോഗ്യ മന്ത്രി കെ മുരളീധരനെയും നേരിൽ കണ്ടതിന് പിന്നാലെയാണ് നിയമന ഉത്തരവിറക്കിയത്. തുടർ ചികിത്സയും നഷ്ടപരിഹാരവും മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ടെന്നും ഹർഷിന പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളജിൽ 2017 നവംബർ 30ന് നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷീനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. 2022 സെപ്റ്റംബറിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ മറ്റൊരു ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തു. കത്രിക നീക്കം ചെയ്ത ഭാ​ഗത്ത് വേദന കടുത്തതോടെ തുടർ ശസ്ത്രക്രിയകൾ നടത്തി. സംഭവം വിവാദമായെങ്കിലും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പ് തുടക്കം മുതൽ സ്വീകരിച്ചത്. അർഹിക്കുന്ന നഷ്ടപരിഹാരമോ കുറ്റക്കാർക്കെതിരെ നടപടിയോ ഉണ്ടായില്ല. ചികിത്സാധനസഹായവും ഹർഷിനയ്ക്ക് നിഷേധിച്ചു. ആശ്വാസമാകേണ്ടവർ തന്നെ ഉണങ്ങാത്ത മുറിവുണ്ടാക്കിയപ്പോൾ അർഹിക്കുന്ന നീതിയും നഷ്ടപരിഹാരവും തേടി 9 വർഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഹർഷിനയ്ക്ക് നീതി ലഭിച്ചത്.

spot_img

Related news

തുടങ്ങിയിട്ട് ഒരു മാസം; മുളന്തുരുത്തിയിൽ കുടുംബശ്രീ കഫേ കത്തിയമർന്നു, വൻ നാശനഷ്ടം!

 കൊച്ചി: മുളന്തുരുത്തി തുപ്പംപടിയിൽ പ്രവർത്തിച്ചിരുന്ന ‘കഫെ ആൻഡ് റസ്റ്ററന്റി’ൽ രാത്രിയിൽ ഉണ്ടായ...

കാണാനില്ലെന്ന് പരാതി; വയോധികയുടെ മൃതദേഹം കല്ലുകെട്ടിയ നിലയിൽ കായലിൽ!

ആലപ്പുഴ: കായംകുളം കനകക്കുന്നില്‍ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. കായലിലാണ് മൃതദേഹം...

നെന്മാറ ഇരട്ടക്കൊലപാതകം: സാക്ഷിവിസ്താരം പൂർത്തിയായി; ചെന്താമരയുടെ വിചാരണ മെയ് 29-ന്!

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലപാതക കേസിൽ നിർണ്ണായക ഘട്ടം പൂർത്തിയായി....

‘കൈ കഴുകി’ എഡിജിപി; തിരുത്തിയത് ജീവനക്കാരുടെ ഉത്തരവാദിത്വമെന്ന് അജിത് കുമാർ!

നവകേരള യാത്രയ്ക്കിടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ അന്വേഷണ...

പ്രശോഭ് വത്സന് കനത്ത തിരിച്ചടി; ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യമില്ല!

ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലറും മുന്‍ കോണ്‍ഗ്രസ്...