കോഴിക്കോട് മദ്യലഹരിയിൽ യുവാവ് കാറുമായി നടത്തിയ മരണപ്പാച്ചിലിൽ വൻ നാശനഷ്ടം; പൂളക്കോട് സ്വദേശി പിടിയിൽ

കോഴിക്കോട്: മദ്യലഹരിയില്‍ യുവാവ് കാറുമായി നടത്തിയ മരണപ്പാച്ചിലില്‍ വന്‍ നാശനഷ്ടം. ജീവാപായത്തില്‍ നിന്ന് ആളുകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മുക്കം മാമ്പറ്റയില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അപകടകരമായ രീതിയിൽ വാഹനമോടിച്ച പൂളക്കോട് സ്വദേശി നായര്‍കുഴി അനീഷ് രാജുവിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. അഗസ്ത്യമുഴി ഭാഗത്ത് നിന്ന് കുന്നമംഗലം ഭാഗത്തേക്കാണ് ഇയാള്‍ ഇന്നോവ കാറുമായി അമിത വേഗതയില്‍ എത്തിയത്. അഗസ്ത്യമുഴി വളവില്‍ വെച്ച് മറ്റൊരു കാറില്‍ ഇടിച്ച് ആദ്യം അപകടമുണ്ടാക്കിയെങ്കിലും ഇയാള്‍ വാഹനം നിര്‍ത്താതെ വീണ്ടും മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു.

അഗസ്ത്യമുഴിയിൽ വെച്ച് അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോയ കാർ, യാത്രാമധ്യേ മറ്റ് നിരവധി വാഹനങ്ങള്‍ക്കും കേടുപാടുണ്ടാക്കിയെന്നാണ് വിവരം. ഒടുവിൽ നിയന്ത്രണം വിട്ട ഇന്നോവ മാമ്പറ്റയിലെ ഒരു വീടിന്റെ ചുറ്റുമതില്‍ ഇടിച്ചു തകര്‍ത്താണ് നിന്നത്. അപകടത്തിൽ ഇന്നോവ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. അഗസ്ത്യമുഴിലില്‍ വെച്ച് ഇയാൾ ആദ്യം ഇടിച്ച കാറിനും സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മാമ്പറ്റയില്‍ വെച്ച് കാർ മതിലിലിടിച്ചതിന് പിന്നാലെ നാട്ടുകാര്‍ ഒത്തുചേർന്ന് ഇയാളെ തടഞ്ഞുവെക്കുകയായിരുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ അനീഷ് രാജു കനത്ത മദ്യലഹരിയിലായിരുന്നു എന്ന് വ്യക്തമായിട്ടുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

spot_img

Related news

സർക്കാർ സ്കൂളുകളിലെ സൗജന്യ കെ-ഫോൺ സേവനം നിർത്തലാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകൾക്ക് നൽകിയിരുന്ന സൗജന്യ കെ-ഫോൺ ഇന്റർനെറ്റ് സേവനം...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക്...

നെന്മാറ ഇരട്ടക്കൊലക്കേസ്: അന്വേഷണ മികവിന് കോടതി അഭിനന്ദനം; നിർണായകമായത് ശാസ്ത്രീയ തെളിവുകൾ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ ലഭിച്ചതിന് പിന്നാലെ അന്വേഷണ...

നിതിൻ രാജ് കേസ്; തുടരന്വേഷണത്തിന് ഉത്തരവ്, ഐ.ജി. എസ്. അജിത ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥി ആർ. എൽ. നിതിൻ രാജിന്റെ മരണവുമായി...

കോഴിക്കോട് ബിജു കൊലപാതകം; 45 മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: നഗരത്തെ നടുക്കിയ ബിജു കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പാളയം...