ആന്ധ്രയിൽ കോവിഡ് കേസുകൾ വർധിക്കുന്നു; കർണാടകയും നിരീക്ഷണത്തിൽ, അതിർത്തിയിൽ കർശന പരിശോധന

രാജ്യത്ത് കോവിഡ് മഹാമാരിയുടെ പ്രധാന തരംഗങ്ങൾ അവസാനിച്ച് നാല് വർഷങ്ങൾ പിന്നിടുമ്പോൾ ആന്ധ്രപ്രദേശിൽ വീണ്ടും കോവിഡ് മരണങ്ങളും പുതിയ രോഗബാധയും റിപ്പോർട്ട് ചെയ്തത് ആരോഗ്യ വകുപ്പിനെ ജാഗ്രതയിലാക്കി. കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ സംസ്ഥാനത്ത് നാല് കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ജൂൺ 26 മുതൽ ജൂലൈ 16 വരെ 12 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

മരണപ്പെട്ടവരിൽ മൂന്ന് പേർ കടപ്പ സ്വദേശികളും ഒരാൾ കാക്കിനാഡ സ്വദേശിയുമാണ്. ഇവർക്കെല്ലാം പ്രമേഹം, അമിത രക്തസമ്മർദ്ദം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധിതരിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ വൈറസിന്റെ വകഭേദം തിരിച്ചറിയുന്നതിനായി പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് ജനിതക പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നിലവിൽ റിപ്പോർട്ട് ചെയ്ത 12 കേസുകളിൽ എട്ടെണ്ണം കടപ്പ ജില്ലയിലാണ്. ഗുണ്ടൂരിൽ രണ്ടും വിശാഖപട്ടണത്തും കാക്കിനാഡയിലും ഓരോ കേസുകൾ വീതവുമാണ് റിപ്പോർട്ട് ചെയ്തത്. രോഗബാധിതർ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരായതിനാൽ സമൂഹവ്യാപനത്തിന് നിലവിൽ തെളിവില്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

അതേസമയം, പരിഭ്രാന്തിപ്പെടേണ്ട സാഹചര്യമില്ലെന്നും പൊതുജനങ്ങൾ മുൻകരുതലിന്റെ ഭാഗമായി മാസ്ക് ധരിക്കാനും തിരക്കേറിയ സ്ഥലങ്ങളിൽ ജാഗ്രത പാലിക്കാനുമാണ് ആരോഗ്യ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

ഇതിനിടെ, ആന്ധ്രയിലെ സാഹചര്യം കണക്കിലെടുത്ത് കർണാടകയും ജാഗ്രത ശക്തമാക്കി. ആന്ധ്ര അതിർത്തിയോട് ചേർന്ന എട്ട് കേന്ദ്രങ്ങളിൽ ആരോഗ്യ പരിശോധന ആരംഭിച്ചിട്ടുണ്ട്. ജൂലൈ മാസത്തിൽ മാത്രം കർണാടകയിൽ 32 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇൻഫ്ലുവൻസ-എ, എച്ച്1എൻ1 പനികളും സംസ്ഥാനത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.

spot_img

Related news

ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് ‘വിക്രം-1’ ഇന്ന് വിക്ഷേപിക്കും

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് രാജ്യത്തെ ആദ്യ സ്വകാര്യ...

സംസ്ഥാനത്ത് വീണ്ടും സി.എൻ.ജി വിലവർധന; കിലോയ്ക്ക് 1.50 രൂപ കൂട്ടി

സംസ്ഥാനത്ത് സി.എൻ.ജി വില വീണ്ടും വർധിപ്പിച്ചു. കിലോയ്ക്ക് 1 രൂപ 50...

പാലല്ല, ശുദ്ധമായ വിഷം! മഹാരാഷ്ട്രയിൽ വിപണിയിലെത്തിയത് 2.5 കോടി ലിറ്റർ വ്യാജപ്പാൽ; വഴിത്തിരിവായത് സംയുക്ത പരിശോധന

മഹാരാഷ്ട്രയിലെ ധാരാശിവ് ജില്ലയിൽ വൻ വ്യാജപ്പാൽ നിർമാണവും വിതരണവും നടന്നതായി അന്വേഷണത്തിൽ...

രാജ്യവ്യാപകമായി ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കാൻ കേന്ദ്രം; നിലപാട് സുപ്രീംകോടതിയിൽ വ്യക്തമാക്കി!

സ്കൂളുകളിലും കോളജുകളിലും സമഗ്ര ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്ര സർക്കാർ...