കോഴിക്കോട് വിലങ്ങാടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കോടതി ജീവനക്കാരൻ കൊല്ലപ്പെട്ടു

കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വിലങ്ങാട് വായാട് ഉന്നതി സ്വദേശിയും ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനുമായ സുനിലാണ് മരിച്ചത്. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടുപോത്തിനെ പ്രദേശവാസികൾ ചേർന്ന് തുരത്തുന്നതിനിടെയാണ് സുനിലിന് നേരെ ആക്രമണമുണ്ടായത്. സാരമായി പരുക്കേറ്റ സുനിലിനെ ഉടൻ തന്നെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം അതീവ രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിന് പരിഹാരം തേടി പ്രതിഷേധം സജീവമാക്കാനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.

spot_img

Related news

തൃശൂരിൽ പിതാവിനെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി; പ്രതി ലഹരിക്ക് അടിമയെന്ന് പൊലീസ്

തൃശ്ശൂർ: തൊയക്കാവിൽ പിതാവിനെ മകൻ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് കുമാരൻ (72)...

സവാള വില കുതിച്ചുയരുന്നു; ഡൽഹിയിൽ ചില്ലറ വില 62 രൂപ വരെയായി, ആശ്വാസവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കുടുംബ ബജറ്റിന് കൂടുതൽ ഭാരമായി സവാള വില കുതിക്കുന്നു. ഡൽഹിയിൽ...

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ കൊലപാതകം; പ്രതി വിശാഖപട്ടണത്ത് പിടിയിൽ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികനെ കൊലപ്പെടുത്തിയ കേസിൽ പ്രതി...

കാണാതായി 30 ദിവസം പിന്നിട്ടു; മരിച്ചതായി കണക്കാക്കി അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ ചരമദിനാചരണം നടത്തി കുടുംബം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ കടലിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഷിജിന്റെ മുപ്പതാം ചരമദിനം...

45 സെക്കൻഡിൽ ഗുണനപ്പട്ടിക; ഏഴ് വയസ്സുകാരൻ ഐബക്കിന് അപൂർവ ഓർമശക്തി

കോഴിക്കോട്: ഗുണനപ്പട്ടികകൾ മനപ്പാഠമാക്കി ഏവരെയും അമ്പരപ്പിക്കുകയാണ് കോഴിക്കോട് സ്വദേശിയായ ഏഴ് വയസ്സുകാരൻ...