ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കത്തിനെതിരെ KCBC; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി മദ്യവിരുദ്ധ സമിതി. മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കാതെയാണ് സമിതി നിലപാടിനെതിരെ രംഗത്തെത്തിയത്.

ഡ്രൈ ഡേ പിൻവലിക്കാൻ ഉമ്മൻചാണ്ടി സർക്കാരിനോ പിണറായി സർക്കാരിനോ കഴിഞ്ഞിട്ടില്ലെന്നും ഇനിയൊരു സർക്കാരിനും അതിന് കഴിയില്ലെന്നും കെസിബിസി മദ്യവിരുദ്ധ സമിതി വ്യക്തമാക്കി. അത്തരമൊരു നയപരമായ തീരുമാനം ഉണ്ടായാൽ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും സമിതി മുന്നറിയിപ്പ് നൽകി.

വേതനദിനത്തിൽ ലഭിക്കുന്ന പണം മദ്യത്തിനായി ചെലവഴിക്കുന്നത് തടയാനും നാട്ടിലെ അനിഷ്ട സംഭവങ്ങൾ കുറയ്ക്കാനുമാണ് ഡ്രൈ ഡേ നയം കൊണ്ടുവന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി.

സർക്കാരിന്റെ സാമ്പത്തിക തന്ത്രത്തിന്റെ ഭാഗമായി മദ്യത്തിലൂടെ വരുമാനം തിരിച്ചുപിടിക്കാനുള്ള നീക്കമാണോ ഇതെന്നും സംശയിക്കേണ്ടതുണ്ടെന്ന് കെസിബിസി വിമർശിച്ചു.

വിനോദസഞ്ചാരത്തിന്റെയും കോൺഫറൻസുകളുടെയും പേരിൽ ഡ്രൈ ഡേ നയം പിൻവലിക്കരുതെന്നും ടൂറിസത്തിനും കോൺഫറൻസുകൾക്കും മദ്യം ഒഴിച്ചുകൂടാനാകാത്ത ഘടകമായി സർക്കാർ കാണരുതെന്നും സമിതി ആവശ്യപ്പെട്ടു. മദ്യം നൽകി ടൂറിസം മേഖലയെ വളർത്തേണ്ട സാഹചര്യം സർക്കാരുകൾ സൃഷ്ടിക്കരുതെന്നും വ്യക്തമാക്കി.

വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതിനായി കെസിബിസി മദ്യവിരുദ്ധ സമിതിയുടെ അടിയന്തര ഓൺലൈൻ യോഗം ഞായറാഴ്ച ചേരാനും തീരുമാനിച്ചിട്ടുണ്ട്.

Related news

ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വേണം; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിൽ...

ശബരിമല: നവംബർ 30 വരെ പ്രതിദിനം 5,000 വെർച്വൽ ക്യൂ ടിക്കറ്റുകൾ കൂടി അനുവദിക്കും

പത്തനംതിട്ട: ശബരിമല ദർശനത്തിനായി നവംബർ 30 വരെ പ്രതിദിനം 5,000 വെർച്വൽ...

നടൻ റോബിൻ വർഗീസ് അന്തരിച്ചു

നടൻ റോബിൻ വർഗീസ് അന്തരിച്ചു. ജയരാജ് സംവിധാനം ചെയ്ത 'ജോണി വാക്കർ'...

തുടർച്ചയായ അഞ്ചാം ദിവസവും സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 8,840 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവ്. ഇന്ന് ഒരു പവൻ...

മകന്റെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; പിതാവിന്റെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി

ആലപ്പുഴ: ഇളയ മകന്റെ വിവാഹം നടക്കാനിരിക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ...