ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വേണം; കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ച് സംസ്ഥാന സർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നൽകിയ കത്തിൽ ഇരകളുടെ നീതിയും അവകാശങ്ങളും കൂടി പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

18 വയസ്സിൽ താഴെയുള്ള കുട്ടികൾ കുറ്റകൃത്യങ്ങളിൽ പ്രതികളാകുമ്പോൾ നിലവിലെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങൾ പുനഃപരിശോധിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ശ്രീകാര്യത്ത് 16 വയസ്സുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ മറ്റൊരു 16 വയസ്സുകാരൻ പ്രതിയായതും എറണാകുളത്തെ വാഹനാപകടങ്ങളിൽ പ്രായപൂർത്തിയാകാത്തവർ പ്രതികളായ സംഭവങ്ങളും ഇതുസംബന്ധിച്ച ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

പ്രതികളുടെ പ്രായപരിധി സംബന്ധിച്ച നിയമവ്യവസ്ഥകൾ നിയമനിർമാണസഭകൾ പുനഃപരിശോധിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതിയും നേരത്തെ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന ആഭ്യന്തരവകുപ്പും കേന്ദ്ര സർക്കാരിനെ സമീപിച്ചത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി 18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയമം കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവർക്ക് വേണ്ടത്ര നീതി ഉറപ്പാക്കുന്നില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

ജുവനൈൽ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളുടെ ഇരകളുടെ വികാരങ്ങളും അവകാശങ്ങളും മാനിക്കപ്പെടണം. ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാധീനവും ലഹരിവസ്തുക്കളുടെ ഉപയോഗവും കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ച് നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തണമെന്നാണ് കത്തിലെ ആവശ്യം.

കേന്ദ്ര വനിതാ ശിശുവികസന മന്ത്രി അന്നപൂർണ ദേവിക്കും സംസ്ഥാന ആഭ്യന്തരമന്ത്രി ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.

Related news

ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കത്തിനെതിരെ KCBC; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് മുന്നറിയിപ്പ്

കൊച്ചി: സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി...

ശബരിമല: നവംബർ 30 വരെ പ്രതിദിനം 5,000 വെർച്വൽ ക്യൂ ടിക്കറ്റുകൾ കൂടി അനുവദിക്കും

പത്തനംതിട്ട: ശബരിമല ദർശനത്തിനായി നവംബർ 30 വരെ പ്രതിദിനം 5,000 വെർച്വൽ...

നടൻ റോബിൻ വർഗീസ് അന്തരിച്ചു

നടൻ റോബിൻ വർഗീസ് അന്തരിച്ചു. ജയരാജ് സംവിധാനം ചെയ്ത 'ജോണി വാക്കർ'...

തുടർച്ചയായ അഞ്ചാം ദിവസവും സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 8,840 രൂപ

സംസ്ഥാനത്ത് സ്വർണവിലയിൽ തുടർച്ചയായ അഞ്ചാം ദിവസവും ഇടിവ്. ഇന്ന് ഒരു പവൻ...

മകന്റെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി; പിതാവിന്റെ മരണം കുടുംബത്തെ കണ്ണീരിലാഴ്ത്തി

ആലപ്പുഴ: ഇളയ മകന്റെ വിവാഹം നടക്കാനിരിക്കെ പിതാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ...