മെസ്സിയുടെ പേരിലുള്ള സാമ്പത്തിക ക്രമക്കേട്; ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കേസിൽ ഇടപെടൽ നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ സുനിൽകുമാറിന് സ്ഥലംമാറ്റം. സുപ്രധാന പദവിയിലിരുന്ന സുനിൽകുമാറിനെ കുത്തിയതോട് ഓഡിറ്റ് ഡിവിഷനിലേക്കാണ് മാറ്റിയത്.

നികുതിവെട്ടിപ്പ് കേസ് അകാരണമായി വൈകിപ്പിക്കാൻ സുനിൽകുമാർ ഇടപെട്ടതായി ജിഎസ്ടി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കേസിൽ സ്പോൺസറായിരുന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽനിന്ന് നികുതി ഈടാക്കുന്നതിൽ വീഴ്ച വരുത്തിയെന്നും എസ്.ഐ.ടി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

കേസിലെ അന്വേഷണം ബോധപൂർവം വൈകിപ്പിക്കാൻ ശ്രമിച്ചതായും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട് സമർപ്പിച്ച് രണ്ട് മാസത്തിന് ശേഷമാണ് സുനിൽകുമാറിനെതിരായ നടപടി.

കാസർകോട് ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ വി. സജിത്തിനെയും ഓഡിറ്റ് വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. പൊതുസ്ഥലംമാറ്റ പട്ടികയിൽ ഉൾപ്പെടുത്തിയാണ് ഇരുവരുടെയും സ്ഥലംമാറ്റം.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം ജിഎസ്ടി വകുപ്പിൽ പുറത്തിറക്കുന്ന ആദ്യത്തെ സ്ഥലംമാറ്റ പട്ടിക കൂടിയാണിത്. മെസ്സിയുടെ പേരിലുള്ള സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ കണ്ടെത്തലുകൾക്ക് പിന്നാലെയുള്ള ഉദ്യോഗസ്ഥ മാറ്റം ശ്രദ്ധേയമാകുകയാണ്.

Related news

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി എറണാകുളത്ത് പിടിയിൽ

കാസർകോട്: മാലപൊട്ടിക്കൽ, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളിയെ...

കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവ ചത്തു

കൊല്ലം: കൊല്ലം–ചെങ്കോട്ട റെയിൽപാതയിൽ ട്രെയിൻ തട്ടി കടുവയ്ക്ക് ദാരുണാന്ത്യം. ആര്യങ്കാവിനും ഭഗവതീപുരത്തിനും...

നാല് വയസ്സുകാരന് വാങ്ങിയ കോലുമിഠായിൽ സ്റ്റീൽ ബോൾ; ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങി

ആലപ്പുഴ: കടയിൽനിന്ന് നാല് വയസ്സുകാരന് വാങ്ങിനൽകിയ കോലുമിഠായിൽ യന്ത്രങ്ങളുടെ ബെയറിങ്ങിന് ഉപയോഗിക്കുന്ന...

ബാർ ലൈസൻസ് വിവാദം; എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ മാറ്റി

തിരുവനന്തപുരം: ബാർ ലൈസൻസ് വിവാദങ്ങൾക്കൊടുവിൽ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവുവിനെ സ്ഥാനത്തുനിന്ന്...

ബെംഗളൂരുവിൽ നടുക്കുന്ന കൂട്ടക്കൊല; ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തി ടാക്സി ഡ്രൈവർ

ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയുൾപ്പെടെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിൽ ടാക്സി ഡ്രൈവർ...