അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് വൻ തിരിച്ചടി; ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം നഷ്ടമായി

വാഷിംഗ്ടൺ: അമേരിക്കൻ കോൺഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വൻ തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി. 94 വർഷം ഇളകാതെ നിന്ന കൻസസ് ഉൾപ്പെടെയുള്ള റിപ്പബ്ലിക്കൻ കോട്ടകൾ ‘നീലകൊടുങ്കാറ്റിൽ’ തകർന്നടിഞ്ഞു.

ഒരു മാസത്തിനിടെ ഇരുപത് സംസ്ഥാനങ്ങളിലായി മുപ്പതിടങ്ങളിൽ നേരിട്ടെത്തിയ ട്രംപിനെ ജനം വിശ്വസിച്ചില്ല. യുദ്ധങ്ങളുടെ പേരിൽ ഊറ്റം കൊണ്ട് പ്രചാരണം നടത്തിയ റിപ്പബ്ലിക്കൻ ഉരുക്കുകോട്ടകളായ കൻസസിലും, ടെക്സസിലും, ഒഹായോയിലും, അയോവയിലുമെല്ലാം പാർട്ടിക്ക് അടിതെറ്റി. 435 അംഗ ജനപ്രതിനിധി സഭയിൽ 250 ഓളം സീറ്റുകളിലാണ് ഡെമോക്രാറ്റുകൾ കുതിപ്പ് നടത്തിയത. നൂറംഗ സെനറ്റിലും ഭൂരിപക്ഷത്തിന് വേണ്ട 51 സീറ്റുകൾ കടന്ന് ഡെമോക്രാറ്റുകൾ മിന്നും വിജയം നേടി.

ഗവർണർ തിരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അന്താരാഷ്ട്ര ശ്രദ്ധ നേടിയ മിഷിഗണിലെ സെനറ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ അബ്ദുൽ എൽ സയദ് വൻ ജയം സ്വന്തമാക്കി. അതേസമയം, പാലക്കാട് കുടുംബ വേരുകളുള്ള റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി വിവേക് രാമസ്വാമി ഒഹായോവിൽ ഗവർണർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. എന്നാൽ കേരളത്തിൽ വേരുകളുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രമീള ജയപാൽ വാഷിംഗ്ടണിൽ നിന്ന് വമ്പൻ ജയം നേടി. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഒഴിഞ്ഞ ഒഹായോ സെനറ്റിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്.

തിരഞ്ഞെടുപ്പ് പരാജയം ഉൾക്കൊണ്ട ഡോണൾഡ് ട്രംപിന്റെ പ്രതികരണം വിചിത്രമായിരുന്നു. ബാലറ്റിൽ തന്റെ പേരില്ലാത്തത് കൊണ്ടാണ് ഈ തിരിച്ചടിയെന്നാണ് അദ്ദേഹത്തിന്റെ വാദം. തോറ്റെങ്കിലും വീറ്റോ അധികാരം തനിക്കുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

Related news

അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം; ട്രംപിനെ പരിഹസിച്ച് അഭിജീത് ദീപ്‌കെ

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രസിഡന്റ്...

അമേരിക്ക വിധി എഴുതുന്നു; ട്രംപിന്റെ ഭരണനേട്ടങ്ങൾ വിലയിരുത്തുന്ന നിർണായക ഇടക്കാല തിരഞ്ഞെടുപ്പ് നാളെ!

വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ് നാളെ. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും റിപ്പബ്ലിക്കൻ...

ജപ്പാനിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

മധ്യ ജപ്പാനിലെ മീ പ്രിഫെക്ചറിന് തെക്കുകിഴക്കൻ തീരത്ത് ശക്തമായ ഭൂചലനം. ഞായറാഴ്ച...

ഇന്ന് ലോക ഭക്ഷ്യദിനം; ഭക്ഷണം പാഴാക്കാതിരിക്കാം, വിശക്കുന്നവർക്ക് അന്നമെത്തിക്കാം

ഇന്ന് ഒക്ടോബർ 16, ലോക ഭക്ഷ്യദിനം. പട്ടിണി, ഭക്ഷ്യസുരക്ഷ, പോഷകാഹാര ലഭ്യത...