സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തർക്കം; ഹിമാചൽ വൈദ്യുതിയാണ് കൂടുതൽ ഫലപ്രദമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സ്വകാര്യ കമ്പനിയായ ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങിയാലും സംസ്ഥാനത്ത് വൈദ്യുതിക്ഷാമം ഉണ്ടായേക്കുമെന്ന് കെ.എസ്.ഇ.ബി. ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതിയാണ് കൂടുതൽ ഫലപ്രദമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കുന്നു. ഹിമാചലിൽ നിന്ന് 800 മുതൽ 1200 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാകുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ. ജി.എൻ.എ വഴി 500 മെഗാവാട്ട് മാത്രമാണ് ലഭിക്കുക.

അതേസമയം, കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഹിമാചലിൽ നിന്ന് യൂണിറ്റിന് 14.50 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുമ്പോൾ 2,232 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. എന്നാൽ ജി.എൻ.എ വഴി 8.63 രൂപയ്ക്കും 8.90 രൂപയ്ക്കും വൈദ്യുതി ലഭ്യമാക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പീക്ക് സമയങ്ങളിൽ ജി.എൻ.എ വഴിയാണ് കൂടുതൽ വൈദ്യുതി ലഭിക്കുക. ജി.എൻ.എ വഴി വൈദ്യുതി വാങ്ങുമ്പോൾ യൂണിറ്റിന് 2.6 രൂപയുടെ അധിക ബാധ്യത മാത്രമാണുള്ളതെന്നും ഹിമാചൽ കരാറിൽ ഇത് 8.5 രൂപയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്തും ജി.എൻ.എ ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങിയിരുന്നുവെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ട് മാസങ്ങളിലും സ്വകാര്യ കമ്പനികളിൽ നിന്നാണ് വൈദ്യുതി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചത്.

Related news

വറ്റ മത്സ്യം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; 27 പേർക്ക് ആരോഗ്യപ്രശ്നങ്ങൾ

തിരുവനന്തപുരം: വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. വർക്കല...

മരുമകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലം ഭരണിക്കാവിൽ മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു....

30 അടി താഴ്ചയുള്ള കുഴിയിൽ വീണ ഗർഭിണി പശുവിന് രക്ഷ; അഞ്ചര മണിക്കൂർ നീണ്ട ദൗത്യം വിജയം

തിരുവനന്തപുരം വെണ്ണിയൂരിൽ സെപ്റ്റിക് ടാങ്ക് നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ ഗർഭിണി...

തൃശൂർ മണ്ണുത്തിയിൽ 15 വയസ്സുകാരനെ കാണാനില്ല; അന്വേഷണം ഊർജിതമാക്കി പൊലീസ്

തൃശൂർ മണ്ണുത്തിയിൽ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. മുക്കാട്ടുകര സ്വദേശി ജോയൽ ജോർജ്...

അഭിരാമിന്റെ കൊലപാതകം: പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകമെന്ന് പൊലീസ്; ഇൻസ്റ്റഗ്രാം ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിൽ 17 കാരൻ അഭിരാമിന്റെ കൊലപാതകത്തിൽ പ്രതികൾ ലക്ഷ്യമിട്ടത്...