ശബരിമല മിൽമ നെയ്യ് ക്രമക്കേട്; രണ്ട് പ്രതികളെ മൂന്ന് ദിവസത്തേക്ക് വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

കൊല്ലം: ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ അറസ്റ്റിലായ രണ്ട് പ്രതികളെ മൂന്ന് ദിവസത്തേക്ക് വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. കരാറുകാരൻ എസ്.എസ്. ബിനുവിനെയും ദേവസ്വം ജീവനക്കാരൻ ജയലാലിനെയുമാണ് വിജിലൻസ് കോടതി കസ്റ്റഡിയിൽ വിട്ടത്. കേസിലെ നാലും അഞ്ചും പ്രതികളാണിവർ.

ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് വിജിലൻസിന്റെ നീക്കം. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.

കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് സന്നിധാനത്ത് എത്തിക്കേണ്ടിയിരുന്ന മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് വിജിലൻസ് കണ്ടെത്തൽ. പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജരേഖകൾ തയ്യാറാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഗതാഗത കരാറുകാരനായ എസ്.എസ്. ബിനുവും ക്രമക്കേടിലൂടെ ലക്ഷങ്ങൾ സമ്പാദിച്ചതായാണ് ആരോപണം.

ക്രമക്കേടിലൂടെ ദേവസ്വം ബോർഡിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് വിജിലൻസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നത്.

Related news

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ; അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ ജില്ലയിൽ...

വറ്റ മത്സ്യം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; 27 പേർക്ക് ആരോഗ്യപ്രശ്നങ്ങൾ

തിരുവനന്തപുരം: വർക്കലയിൽ വറ്റ മത്സ്യം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു. വർക്കല...

സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽ തർക്കം; ഹിമാചൽ വൈദ്യുതിയാണ് കൂടുതൽ ഫലപ്രദമെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: സ്വകാര്യ കമ്പനിയായ ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങിയാലും സംസ്ഥാനത്ത് വൈദ്യുതിക്ഷാമം...

മരുമകന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലം ഭരണിക്കാവിൽ മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ മരിച്ചു....

30 അടി താഴ്ചയുള്ള കുഴിയിൽ വീണ ഗർഭിണി പശുവിന് രക്ഷ; അഞ്ചര മണിക്കൂർ നീണ്ട ദൗത്യം വിജയം

തിരുവനന്തപുരം വെണ്ണിയൂരിൽ സെപ്റ്റിക് ടാങ്ക് നിർമാണത്തിനായി എടുത്ത കുഴിയിൽ വീണ ഗർഭിണി...