വിദേശയാത്ര: റാപ്പർ വേടന് പ്രത്യേക പി.സി.സി നൽകാൻ ഹൈക്കോടതി നിർദേശം

വിവിധ കേസുകളിൽ പ്രതിയായ റാപ്പർ വേടന് യുകെയിലേക്കും അയർലൻഡിലേക്കും പോകാൻ പ്രത്യേക പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാൻ ഹൈക്കോടതി നിർദേശം. കേസ് വിവരങ്ങളും കോടതി ഉത്തരവും പരിശോധിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ പ്രത്യേക പി.സി.സി നൽകാനാണ് റീജനൽ പാസ്‌പോർട്ട് ഓഫീസർക്ക് ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ നിർദേശം.

ക്രിമിനൽ കേസുകൾ നിലവിലുള്ളതിനാൽ പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് പ്രതികൂലമായതിനെ തുടർന്ന് പി.സി.സി അനുവദിച്ചിരുന്നില്ല. ഇതിനെ ചോദ്യം ചെയ്താണ് ഹിരൺ ദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചത്.

ക്രിമിനൽ കേസിൽ പ്രതിയായതിന്റെ പേരിൽ മാത്രം വിദേശയാത്രയ്ക്കുള്ള അവകാശം പൂർണമായി നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ബന്ധപ്പെട്ട കോടതിയുടെ അനുമതി നേടിയ ശേഷമേ രാജ്യം വിട്ടുപോകാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കി.

സംഗീത പരിപാടികൾ അവതരിപ്പിക്കുന്നതിനായാണ് വേടൻ യുകെയിലേക്കും അയർലൻഡിലേക്കും പോകുന്നത്. നിലവിൽ രണ്ട് ലൈംഗികാതിക്രമ കേസുകളിലും ഒരു ലഹരിമരുന്ന് കേസിലും വേടൻ പ്രതിയാണ്.

spot_img

Related news

മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് നിർത്തി; ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും

തൃശൂർ: ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് നിർത്തിയതോടെ തോട്ടം...

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിലായിരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിലായിരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിനായി യോഗ്യമായ...

മന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിന് മുൻപ് വേദിക്ക് സമീപം ഉടുമ്പ്; വനംവകുപ്പ് പിടികൂടി

കാക്കനാട്: കൊച്ചിയിൽ ഹോർട്ടികോർപ്പിന്റെ സംയോജിത പാക്ക് ഹൗസ് ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുൻപ് വേദിക്ക്...

കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഒന്നര വയസ്സുള്ള കുഞ്ഞ്...

കെട്ടിട നമ്പർ വൈകിപ്പിച്ചു; വിവരാവകാശ നിയമലംഘനം: ചേരാനല്ലൂർ പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് പിഴ

കെട്ടിടത്തിന് നമ്പർ അനുവദിക്കുന്ന ഫയൽ വൈകിപ്പിക്കുകയും വിവരാവകാശ അപേക്ഷയിലെ വിവരങ്ങൾ നൽകാതിരിക്കുകയും...