14കാരിയെ പീഡിപ്പിച്ച കേസിൽ 67കാരനായ വല്യച്ഛന് 10 വർഷം കഠിന തടവ്

തിരുവനന്തപുരം: പതിനാലുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 67കാരനായ വല്യച്ഛന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി.

പിഴ അടച്ചില്ലെങ്കിൽ രണ്ട് വർഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദേശിച്ചു.

2024 ജൂൺ 12നാണ് കേസിനാസ്പദമായ സംഭവം. പ്രതിയും അതിജീവിതയും ഒരേ വീടിന്റെ വ്യത്യസ്ത നിലകളിലായിരുന്നു താമസം. അതിജീവിതയുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി.

ഭാര്യയുടെ പിതാവിന് ഭക്ഷണവും മരുന്നും നൽകുന്നതിനായി വീട്ടിലെത്തിയ പ്രതി, സ്കൂളിൽ പോകുന്നതിനായി ഹാളിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി അതിക്രമിക്കുകയായിരുന്നു.

ഭയന്നുപോയ കുട്ടി വിവരം ആദ്യം സുഹൃത്തിനോട് പറയുകയും തുടർന്ന് അമ്മയെയും അധ്യാപകരെയും അറിയിക്കുകയുമായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും പൊലീസിനെയും വിവരം അറിയിച്ചു.

പ്രതി മുമ്പും പലതവണ പീഡിപ്പിച്ചിരുന്നുവെന്നും കുടുംബങ്ങൾ തമ്മിൽ പ്രശ്നമുണ്ടാകുമെന്ന് ഭയന്ന് കുട്ടി വിവരം പുറത്തുപറഞ്ഞിരുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പീഡനം ആവർത്തിച്ചതോടെയാണ് കുട്ടി വിവരം വെളിപ്പെടുത്തിയത്.

കേസിൽ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകളും ഒരു തൊണ്ടിമുതലും ഹാജരാക്കുകയും ചെയ്തു.

സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർമാരായ അഡ്വ. ആർ.എസ്. വിജയ് മോഹനും അഡ്വ. സുരഭി പി.യും പ്രോസിക്യൂഷനുവേണ്ടി ഹാജരായി. കരമന പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് വി.എസ്., വിപിൻ ആർ.എസ്. എന്നിവരാണ് കേസ് അന്വേഷിച്ചത്.

spot_img

Related news

മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് നിർത്തി; ദുരിതത്തിലായി തോട്ടം തൊഴിലാളികളും ആദിവാസികളും

തൃശൂർ: ചാലക്കുടിയിൽ നിന്ന് മലക്കപ്പാറയിലേക്കുള്ള സ്വകാര്യ ബസ് സർവീസ് നിർത്തിയതോടെ തോട്ടം...

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിലായിരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരേണ്ടത് തൃശൂരിലായിരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിനായി യോഗ്യമായ...

മന്ത്രിയുടെ ഉദ്ഘാടനച്ചടങ്ങിന് മുൻപ് വേദിക്ക് സമീപം ഉടുമ്പ്; വനംവകുപ്പ് പിടികൂടി

കാക്കനാട്: കൊച്ചിയിൽ ഹോർട്ടികോർപ്പിന്റെ സംയോജിത പാക്ക് ഹൗസ് ഉദ്ഘാടനച്ചടങ്ങിന് തൊട്ടുമുൻപ് വേദിക്ക്...

കുഞ്ഞ് ഉൾപ്പെടെ അഞ്ച് പേരെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോഴിക്കോട് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഒന്നര വയസ്സുള്ള കുഞ്ഞ്...

കെട്ടിട നമ്പർ വൈകിപ്പിച്ചു; വിവരാവകാശ നിയമലംഘനം: ചേരാനല്ലൂർ പഞ്ചായത്തിലെ രണ്ട് ഉദ്യോഗസ്ഥർക്ക് പിഴ

കെട്ടിടത്തിന് നമ്പർ അനുവദിക്കുന്ന ഫയൽ വൈകിപ്പിക്കുകയും വിവരാവകാശ അപേക്ഷയിലെ വിവരങ്ങൾ നൽകാതിരിക്കുകയും...