പാലക്കാട്: പോക്സോ കേസുകളിലെ അതിജീവിതകളായ 16 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പാലക്കാട്ടെ സംരക്ഷണകേന്ദ്രത്തിൽ നിന്ന് കാണാതായി. സർക്കാരിന്റെ മേൽനോട്ടത്തിൽ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷണകേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായത്.
കൊല്ലങ്കോട്, മങ്കര പൊലീസ് സ്റ്റേഷനുകളിലെ കേസുകളിലെ അതിജീവിതകളെയാണ് ഇന്നലെ രാത്രിയോടെ കാണാതായത്. സംഭവത്തിൽ കസബ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇതിന് മുമ്പും മാസങ്ങൾക്ക് മുൻപ് ഇതേ സംരക്ഷണകേന്ദ്രത്തിൽ നിന്ന് മൂന്ന് പെൺകുട്ടികളെ കാണാതായിരുന്നു. മണിക്കൂറുകൾക്കകം ഇവരെ കണ്ടെത്തിയിരുന്നു. പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംരക്ഷണകേന്ദ്രത്തിലെ സുരക്ഷാ സംവിധാനങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.




