താനൂരിൽ കോളജ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പനങ്ങാട്ടൂർ മായിൻ കടവത്ത് അബൂബക്കറിന്റെ മകൾ സജ്ന (19) ആണ് മരിച്ചത്. വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുണ്ടൂർ പി.എം.എസ്. ടി കോളജ് ബി.എസ്.സി സൈക്കോളജി അഞ്ചാം സെമസ്റ്റർ വിദ്യാർഥിനി ആയിരുന്നു. മാതാവ്, ആമിന ബീവി.




