തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പുറത്ത്: കേരളത്തിൽ കോൺഗ്രസിന്റേത് വൻ പ്രചാരണച്ചെലവ്

ഡൽഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് 105 കോടി രൂപ ചെലവഴിച്ചതായി കണക്കുകൾ. തിരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടികൾ സമർപ്പിച്ച കണക്കുകളാണ് പുറത്തുവന്നത്.

കേരളത്തിൽ ബി.ജെ.പി 82 കോടി 67 ലക്ഷം രൂപയും സി.പി.ഐ.എം 23 കോടി രൂപയും ചെലവഴിച്ചതായാണ് കണക്ക്.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ആകെ ചെലവഴിച്ചത് 249 കോടി രൂപയാണ്. ഇതിൽ ഏകദേശം 45 ശതമാനം തുകയും കേരളത്തിലാണ് ചെലവഴിച്ചത്. പശ്ചിമ ബംഗാളിൽ കോൺഗ്രസ് 42 കോടി രൂപയാണ് ചെലവഴിച്ചത്.

അതേസമയം, ബി.ജെ.പി അഞ്ച് സംസ്ഥാനങ്ങളിലായി ചെലവഴിച്ചത് 529 കോടി രൂപയിലേറെയാണ്. ഇതിൽ ഏറ്റവും കൂടുതൽ തുക പശ്ചിമ ബംഗാളിലാണ് — 286 കോടി രൂപ.

അസമിൽ 96 കോടി 26 ലക്ഷം രൂപയും കേരളത്തിൽ 82 കോടി 67 ലക്ഷം രൂപയും തമിഴ്നാട്ടിൽ 51 കോടി 56 ലക്ഷം രൂപയും പുതുച്ചേരിയിൽ 11 കോടി 89 ലക്ഷം രൂപയും ബി.ജെ.പി ചെലവഴിച്ചതായാണ് കണക്ക്.

തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാവുന്ന തുകയ്ക്ക് പരിധിയുണ്ടെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണച്ചെലവിന് സമാനമായ നിയമപരിധിയില്ല. യാത്ര, റാലികൾ, പരസ്യങ്ങൾ, പ്രചാരണ സാമഗ്രികൾ തുടങ്ങിയ ഇനങ്ങളിലെ ചെലവുകളുടെ വിശദമായ കണക്കുകൾ ഓരോ തിരഞ്ഞെടുപ്പിനും ശേഷം പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കേണ്ടതുണ്ട്.

പാർട്ടികൾ സമർപ്പിച്ച ഈ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Related news

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17-കാരി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കുളത്തൂപ്പുഴയിൽ 17കാരി പ്രസവിച്ചു; 17കാരനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ...

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് സിസിടിവി...

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; പോസ്റ്റ്‌മോർട്ടത്തിലാണ് കാരണം വ്യക്തമായത്

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവോർജം; ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവ വൈദ്യുതി; ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യത...