കാട്ടാന ശല്യം രൂക്ഷം; ചക്കക്കൊമ്പനെയും മുറിവാലനെയും മയക്കുവെടി വെച്ച് പിടികൂടാൻ ഒരുങ്ങി വനംവകുപ്പ്

ഇടുക്കി: ചിന്നക്കനാൽ മേഖലയിൽ ഭീതി വിതയ്ക്കുന്ന ചക്കക്കൊമ്പൻ, മുറിവാലൻ ഉൾപ്പെടെയുള്ള കാട്ടാനകളെ പിടികൂടി മാറ്റാനുള്ള നടപടികൾക്ക് വനംവകുപ്പ് തുടക്കമിട്ടു. പന്തടിക്കളം സ്വദേശി വിജയന്റെ മരണത്തിന് പിന്നാലെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് അടിയന്തര ഇടപെടൽ.

അരിക്കൊമ്പനെ നാടുകടത്തിയെങ്കിലും ശാന്തൻപാറ, ചിന്നക്കനാൽ, പൂപ്പാറ മേഖലകളിൽ കാട്ടാന ശല്യത്തിന് ശമനമില്ല. നിരന്തരം നാശനഷ്ടങ്ങളുണ്ടാക്കുന്ന ചക്കക്കൊമ്പനും മുറിവാലനും മറ്റൊരു പിടിയാനയുമാണ് നിലവിൽ പ്രദേശവാസികൾക്ക് ആശങ്കയാകുന്നത്.

ഒരു ജീവൻ കൂടി നഷ്ടമായതോടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വനംവകുപ്പ് ദൗത്യത്തിന് ഒരുങ്ങുന്നത്. ഒന്നിലധികം ആനകളെ ഒരേസമയം നിരീക്ഷിച്ച് മയക്കുവെടി വെച്ച് പിടികൂടി മാറ്റേണ്ടതിനാൽ അരിക്കൊമ്പൻ ദൗത്യത്തേക്കാൾ കൂടുതൽ വെല്ലുവിളികൾ പുതിയ ദൗത്യത്തിനുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ദൗത്യത്തിനായി പ്രത്യേക സംഘത്തെയും കുങ്കിയാനകളെയും ഉടൻ ഇടുക്കിയിൽ എത്തിക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്.

അതേസമയം, അക്രമകാരികളായ കാട്ടാനകളെ വെടിവെച്ച് കൊല്ലണമെന്ന ആവശ്യവുമായി മുൻ മന്ത്രി എം.എം. മണി രംഗത്തെത്തി. നിയമപരമായ നടപടികളും പരിസ്ഥിതി സംഘടനകളുടെ എതിർപ്പുകളും നിലനിൽക്കെ ദൗത്യം എങ്ങനെ നടപ്പാക്കുമെന്നതാണ് ഇനി ശ്രദ്ധേയം.

spot_img

Related news

സമസ്ത പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ...

മലപ്പുറം യാത്ര: വിമാനം ആരാണ് ഏർപ്പാടാക്കിയതെന്ന് വെളിപ്പെടുത്താതെ വി.ഡി. സതീശൻ

തിരുവനന്തപുരം: മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര...

കൊണ്ടോട്ടിയിൽ ബസുകളുടെ മത്സരയോട്ടത്തിനിടെ ദാരുണാന്ത്യം; സ്വകാര്യ ബസിൽ നിന്ന് തെറിച്ചുവീണ യാത്രക്കാരൻ KSRTC ബസിനടിയിൽപ്പെട്ട് മരിച്ചു

മലപ്പുറം: കൊണ്ടോട്ടി നെടിയിരുപ്പില്‍ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് 52കാരന് ദാരുണാന്ത്യം. നെടിയിരുപ്പ്...

വടകര എംഡിഎംഎ കേസ്: മൂന്നാം പ്രതി കാവ്യയ്ക്ക് ജാമ്യം

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാം പ്രതി കാവ്യയ്ക്ക് ഹൈക്കോടതി ഉപാധികളോടെ...

കോഴിക്കോട് കായക്കൊടിയിൽ അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ; സ്കൂളുകൾക്കും മദ്രസകൾക്കും അവധി

കോഴിക്കോട് കുറ്റ്യാടി കായക്കൊടിയിൽ അജ്ഞാത ജീവിയെ കണ്ടതായി നാട്ടുകാർ. ഇന്നലെ രാത്രി...