കേന്ദ്രസര്‍ക്കാര്‍ നിബന്ധനകള്‍ക്ക് മുന്നില്‍ വഴങ്ങി മെറ്റ; കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും

ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് മുന്നില്‍ ഒടുവിൽ മെറ്റയും വഴങ്ങി. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങള്‍ നിയമനിര്‍വഹണ ഏജന്‍സികള്‍ക്ക് മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള പ്ലാറ്റ്‌ഫോമുകളുടെ മാതൃസംഘടനയായ മെറ്റ കേന്ദ്ര സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.

കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷയ്ക്ക് അതീവ പ്രാധാന്യമാണ് നല്‍കുന്നതെന്ന് വ്യക്തമാക്കിയ മെറ്റ, കുറ്റകരമായ ഉള്ളടക്കങ്ങളുടെ പ്രചരണം തടയുന്നതിനുള്ള കാര്യങ്ങളില്‍ സര്‍ക്കാരുമായി സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകള്‍ കുട്ടികള്‍ക്ക് പൂർണ്ണമായും സുരക്ഷിതമാക്കുന്നതിനുള്ള ആദ്യപടിയെന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ മെറ്റയ്ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നത്. സുരക്ഷ ഉറപ്പാക്കാത്ത മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

കുട്ടികളുടെ സുരക്ഷയ്ക്കായി ഇനിയും ഏറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് വ്യക്തമാക്കിയ കേന്ദ്രസര്‍ക്കാര്‍, സമാനമായ അതിക്രമങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യാത്ത മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരേയും നടപടികള്‍ കടുപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. കുറ്റകരമായ ഉള്ളടക്കങ്ങളുടെ പ്രചരണം തടയുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുമായുള്ള ചര്‍ച്ചകള്‍ കേന്ദ്രം തുടരുകയാണ്.

spot_img

Related news

എഐ വളർച്ച നിയന്ത്രിച്ചില്ലെങ്കിൽ 2030-ഓടെ മനുഷ്യരാശി ഇല്ലാതാകും; മുന്നറിയിപ്പുമായി പ്രമുഖ എഐ സി.ഇ.ഒമാർ

നിർമിത ബുദ്ധിയുടെ വികാസം നിയന്ത്രിച്ചില്ലെങ്കിൽ 2030-നുള്ളിൽ മനുഷ്യരാശി ഇല്ലാതാവുമെന്ന അമേരിക്കൻ എഐ...

ഒക്ടോബർ 23 മുതൽ വിൽപ്പന; ഐഫോൺ ഡ്യൂയോയുടെ വില വിവരങ്ങൾ അറിയാം

ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ മോഡലായ ഐഫോൺ ഡ്യൂയോ അവതരിപ്പിച്ചു. വർഷങ്ങളായി ഫോൾഡബിൾ...

ആപ്പിളിന്റെ പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു; ‘ഐഫോൺ ഡ്യൂവോ’ ശ്രദ്ധാകേന്ദ്രം

ആപ്പിളിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആഗോള ലോഞ്ച് ഇവന്റ് നടന്നു. കമ്പനിയുടെ...

വൈദ്യുതി മുതൽ ക്രെഡിറ്റ് കാർഡ് ബില്ലുകൾ വരെ ഇനി വാട്സാപ്പിൽ; മെറ്റയുടെ പുതിയ ഫീച്ചറെത്തി!

വാട്‍സാപ്പിലൂടെ ഇനി വിവിധ വീട്ടുബില്ലുകളും യൂട്ടിലിറ്റി ബില്ലുകളും നേരിട്ട് അടയ്ക്കാം. ഇന്ത്യയിൽ...