സി.എം.ആർ.എൽ-എക്‌സാലോജിക് ഇടപാട്; പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്തിന്റെ ലോക്കറിൽ ഇ.ഡി റെയ്ഡ്

കൊച്ചി: പി.എ. മുഹമ്മദ് റിയാസിന്റെ സുഹൃത്ത് മുഹമ്മദ് ഫെബീഷിന്റെ ലോക്കറിൽ ഇ.ഡി പരിശോധന. ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണത്തിന്റെ അളവ് ഉദ്യോഗസ്ഥർ തിട്ടപ്പെടുത്തി. ഏകദേശം 50 പവൻ സ്വർണമാണ് ലോക്കറിൽ കണ്ടെത്തിയത്.

നേരത്തെ ഇ.ഡി റെയ്ഡിന് പിന്നാലെ ലോക്കർ മരവിപ്പിച്ചിരുന്നു. ഇന്നലെയാണ് ഉദ്യോഗസ്ഥർ ലോക്കർ തുറന്ന് പരിശോധന നടത്തിയത്. സ്വർണം സഹോദരിയുടേതാണെന്നാണ് മുഹമ്മദ് ഫെബീഷ് ഇ.ഡിക്ക് നൽകിയ മൊഴി.

അതേസമയം, ഡയറി കുറിപ്പുകളുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പി. നിഖിൽ റിയാസിന്റെ വീട്ടിലെത്തിയതായും റിപ്പോർട്ടുണ്ട്.

സി.എം.ആർ.എൽ–എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി ചോദ്യം ചെയ്യൽ തുടരുകയാണ്. സി.എം.ആർ.എൽ ചീഫ് ജനറൽ മാനേജർ മനോഹർ ദാസ് ചോദ്യം ചെയ്യലിന് ഹാജരായി. ആദ്യമായാണ് ചീഫ് ജനറൽ മാനേജറെ ഇ.ഡി ചോദ്യം ചെയ്യുന്നത്.

സി.എം.ആർ.എൽ ജീവനക്കാരുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പി.എ. മുഹമ്മദ് റിയാസ് അടക്കമുള്ളവരെ വിളിപ്പിക്കുന്ന കാര്യത്തിൽ ഇ.ഡി തീരുമാനമെടുക്കുമെന്നാണ് സൂചന.

പിണറായി വിജയനും മുൻമന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിലെ നിർണായക വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

വീണ ടി.യുടേതെന്ന് പറയപ്പെടുന്ന ഡയറി കുറിപ്പുകളാണ് കൈക്കൂലി, ഹവാല ഇടപാടുകൾ സംബന്ധിച്ച ആരോപണങ്ങൾക്ക് ഇ.ഡി ആധാരമാക്കുന്നതെന്നാണ് റിപ്പോർട്ട്. ‘നമ്മൾ ബേപ്പൂർ കോർ ടീം’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പാണ് ഹവാല ഇടപാടിന്റെ കേന്ദ്രബിന്ദുവെന്ന് പി.എ. മുഹമ്മദ് റിയാസിനെ ഉന്നമിട്ട് ഇ.ഡി ആരോപിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ, ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ടവരുടെ വിശദീകരണങ്ങളും നിയമനടപടികളും തുടർന്നും നിർണായകമാകും.

spot_img

Related news

ജീപ്പിൽ കൊണ്ടുപോയ കെഎസ്ഇബി തോട്ടി തട്ടി 75കാരിക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകര മണിയൂരിലാണ്...

43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും; റിപ്പോർട്ടർ ടി.വി. ഉടമയുടെ കുടുംബവീട്ടിൽ മദ്യശേഖരം; ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

വയനാട്: റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ കുടുംബവീട്ടിൽനിന്ന് വിദേശമദ്യവും വൈനും...

മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം; പ്രത്യേക അന്വേഷണ സംഘം പ്രതിയെ പിടികൂടി

കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരിലെ നിർമാണത്തിലിരുന്ന വീട്ടിൽനിന്ന് ഇലക്ട്രിക്...

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന്...

വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ 50 ലിറ്ററിലധികം മദ്യം കണ്ടെത്തി; ആന്റോ അഗസ്റ്റിനെതിരെ അബ്കാരി കേസിന് സാധ്യത

വയനാട്: ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പുകേസുമായി ബന്ധപ്പെട്ട റെയ്ഡിൽ സ്പോൺസർ...