പുനലൂരിൽ പത്മ കഫേ; ‘നിർമാണത്തിന് നേതൃത്വം നൽകിയത് ഞാൻ’ എന്ന് ഗണേഷ് കുമാർ

പത്തനംതിട്ട: പുനലൂരിൽ പത്‌മ കഫേ യാഥാർഥ്യമാക്കിയത് താനാണെന്ന് മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഗണേഷിൻ്റെ പ്രതികരണം. താൻ NSS താലൂക് യൂണിയൻ പ്രസിഡൻ്റായ കാലത്താണ് പത്‌മ കഫെ യഥാർഥ്യമായത്. ഇന്നാണ് ഉദ്ഘാടനമെന്ന കാര്യം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. കഫേ നിർമ്മാണത്തിൻ്റെ കണക്ക് നൽകിയതാണ്.

കള്ളക്കണക്കുകൾ പ്രചരിപ്പിച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, പുനലൂരിൽ പത്‌മ കഫേ ജി. സുകുമാരൻ നായരാണ് ഉദ്ഘാടനം ചെയ്യുക. പട്ടണത്തിലുടനീളം കെ.ബി. ഗണേഷ്കുമാറിൻ്റെ ഫ്ളക്സുകൾ ഉയർന്നു. പത്‌മകഫേ യാഥാർഥ്യമാക്കിയത് ഗണേഷ്കുമാറെന്നാണ് പോസ്റ്ററുകൾ ഉയർന്നിരുന്നു. ഗണേഷ്കുമാർ അനുകൂലികളാണ് ഫ്ളക്സുകൾ സ്ഥാപിച്ചിട്ടുള്ളത്.

ഗണേഷ് കുമാർ ഫേസ്ബുക്കിൽ കുറിച്ചത്:

പത്തനാപുരം താലൂക്ക് NSS യൂണിയന്റെ പുനലൂരിലെ പത്മ കഫേ 12-09-2026ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതായി മാധ്യമങ്ങളിലൂടെ അറിയുവാൻ കഴിഞ്ഞതിൽ എനിയ്ക്ക് അത്യധികമായ സന്തോഷമുണ്ട്. ഏറെ മാസങ്ങൾക്ക് മുൻപ് തന്നെ ഗണപതി ഹോമവും പാലുകാച്ചലും നടത്തി ഉദ്ഘാടനം ചെയ്യപ്പെട്ട പത്മാ കഫേ ഇത്രയും വൈകി ആയാലും പ്രവർത്തനം ആരംഭിക്കുമ്പോൾ എനിയ്ക്ക് അഭിമാനപൂർവ്വം ഓർമ്മിക്കാൻ കഴിയുന്നത് ഞാൻ എൻഎസ്എസ് ന്റെ താലൂക്ക് യൂണിയൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് പൂർണ്ണമായും പണി പൂർത്തീകരിച്ച പത്മാ കഫേ മാറ്റങ്ങളൊന്നും വരുത്താതെ ഇപ്പോഴെങ്കിലും ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ അതിന്റെ മഹത്വത്തെ കുറിച്ച് അഭിനവ സംഘാടകർ ഊറ്റം കൊള്ളുന്നത് കണ്ടിട്ടാണ് രണ്ടു മൂന്ന് ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലെല്ലാം അവിടം സന്ദർശിച്ചവരുടെ പ്രതികരണങ്ങൾ കാണുന്നുണ്ട്..അതിമനോഹരമായ ഇന്റീരിയർ, കേരളത്തിലെ മറ്റൊരു പത്മാ കഫേകളിലും കാണുവാൻ കഴിയാത്ത വിധമുള്ള അത്യാധുനിക സൗകര്യങ്ങൾ. എന്നൊക്കെയാണ് പ്രതികരണങ്ങൾ കണ്ടത്. ഞാൻ നേതൃത്വം നൽകിയാണ് അത്തരത്തിൽ ഈ കഫേ യെ സജ്ജമാക്കിയത്.യഥാർത്ഥത്തിൽ പത്മാ കഫേ യുടെ നിർമ്മാണത്തിന് വേണ്ടി ചിലവഴിക്കപ്പെട്ട യഥാർത്ഥ തുക എത്രയാണ് എന്നുള്ളത് ഞാൻ രണ്ടു ദിവസം മുൻപ് പ്രാദേശിക മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ ബാങ്ക് രേഖകളുടെ ആധികാരികയോടെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.അത് മറച്ചുവച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് സമയത്ത് എനിയ്‌ക്കെതിരെ വ്യാജപ്രചാരണം ഉന്നയിച്ച് രാഷ്ട്രീയ ഗൂഢാലോചന നടപ്പിലാക്കിയത് എന്നുള്ളതും ഓർക്കേണ്ടതുണ്ട്.. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കള്ള കണക്കുകൾ പ്രചരിപ്പിച്ച്‌ എനിയ്‌ക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ട് യാതൊരു ലജ്ജയുമില്ലാതെ കഫേയുടെ മനോഹരമായ പൂർത്തീകരണത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് കാണുമ്പോൾ അഭിമാന ബോധത്തോടെ ഞാൻ ആശംസകൾ നേരുന്നു.

spot_img

Related news

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; വിവിധ റെയ്ഡുകളിലായി പിടികൂടിയത് 98 കിലോ കഞ്ചാവ്

ഒറ്റപ്പാലം: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 27 കിലോ കഞ്ചാവ് പിടികൂടി. വിവേക്...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളിൽ ചെന്നെന്ന് പ്രാഥമിക നിഗമനം

ഇടുക്കി: അടിമാലിയിൽ ഒരു വയസ്സുകാരായ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ്...

അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം; സ്വർണവും പണവും കവർന്നു

അടൂർ: പത്തനംതിട്ട അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം. മണക്കാല അന്തിച്ചിറ തുവയൂർ വടക്ക്...

യാത്രക്കാർക്ക് ഇനി റോബോട്ട് കൂട്ടായി; കൊച്ചി വിമാനത്താവളത്തിൽ റോബോട്ടിക് സേവനം

കൊച്ചി: യാത്രക്കാരുടെ സേവനവും സൗകര്യങ്ങളും വർധിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ...

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതി; നാലുപേർ പിടിയിൽ

കോഴിക്കോട്: യുവതിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പേരാമ്പ്രയിൽ നാല് പേർ...