ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റ്; വിദ്യാർത്ഥികളും അധ്യാപകനും പുറത്ത്

കോഴിക്കോട്: ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആറ് വിദ്യാർത്ഥികളെ പുറത്താക്കി. കോഴിക്കോട് ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സഹായിച്ച അധ്യാപകനെയും കോളേജിൽ നിന്ന് പുറത്താക്കി.

കായികമേളയിൽ പങ്കെടുത്തെന്ന പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റാണ് വിദ്യാർത്ഥികൾ പ്രവേശനത്തിനായി സമർപ്പിച്ചത്. ആം ആദ്മി പാർട്ടി പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നാണ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കോളേജ് അധികൃതർ കണ്ടെത്തിയത്.

ക്ലാസ് ആരംഭിച്ച് ഒന്നര മാസത്തിന് ശേഷമാണ് വിദ്യാർത്ഥികളെ പുറത്താക്കിയത്. അഡ്മിഷൻ നടപടികൾ ഇതുവരെ പൂർത്തിയായിരുന്നില്ലെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്.

ക്യു.ആർ കോഡ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ സർട്ടിഫിക്കറ്റിൽ ഉണ്ടായിരുന്നിട്ടും കോളേജ് അധികൃതർ ഇവ പരിശോധിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുൻ വർഷങ്ങളിലും മറ്റ് കോളേജുകളിൽ സമാനമായ രീതിയിൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്.

spot_img

Related news

ഇഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നു; വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഇ‍ഡി രാഷ്ട്രീയ ലക്ഷ്യത്തോടെ ആരോപണം ഉന്നയിക്കുന്നുവെന്നും ഇഡി വിവരങ്ങൾ മാധ്യമങ്ങൾക്ക്...

മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ രാഹുൽ രാജീവിന്റെ അവയവങ്ങൾ ദാനം ചെയ്യും; ആറ് പേർക്ക് പുതുജീവൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ രാഹുൽ രാജീവിന്റെ അവയവങ്ങൾ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ...

ഒറ്റപ്പാലത്ത് കണ്ണിയംപുറം തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ...

ഒരു വയസ്സ് മാത്രം… തിന്നർ ഉള്ളിൽച്ചെന്ന് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

ഇടുക്കി: അടിമാലിയിൽ ഒരുവയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. പെയിന്റിന് ഉപയോഗിക്കുന്ന...