ഒറ്റപ്പാലത്ത് കണ്ണിയംപുറം തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ സതീഷ് കുമാർ (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം തോട്ടിൽ കണ്ടെത്തിയത്.

മീൻപിടിക്കാൻ വച്ച വൈദ്യുതിക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് കെണി ഒരുക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഇലക്ട്രിക് വയറുകൾ കണ്ടെത്തിയിട്ടുണ്ട്. സമീപത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ ഘടിപ്പിച്ച വൈദ്യുതി വയറുകളാണ് പൊലീസ് കണ്ടെടുത്തത്.

മീൻ പിടിക്കുന്നതിനിടയിലാകാം ഇയാൾക്ക് ഷോക്കേറ്റത് എന്നാണ് കരുതുന്നത്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗികമായ വ്യക്തത വരൂ.

spot_img

Related news

മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ രാഹുൽ രാജീവിന്റെ അവയവങ്ങൾ ദാനം ചെയ്യും; ആറ് പേർക്ക് പുതുജീവൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ രാഹുൽ രാജീവിന്റെ അവയവങ്ങൾ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ...

ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റ്; വിദ്യാർത്ഥികളും അധ്യാപകനും പുറത്ത്

കോഴിക്കോട്: ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആറ് വിദ്യാർത്ഥികളെ...

ഒരു വയസ്സ് മാത്രം… തിന്നർ ഉള്ളിൽച്ചെന്ന് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

ഇടുക്കി: അടിമാലിയിൽ ഒരുവയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. പെയിന്റിന് ഉപയോഗിക്കുന്ന...

സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരും; താപനില 3 മുതൽ 4 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല്...