മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ രാഹുൽ രാജീവിന്റെ അവയവങ്ങൾ ദാനം ചെയ്യും; ആറ് പേർക്ക് പുതുജീവൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ രാഹുൽ രാജീവിന്റെ അവയവങ്ങൾ ദാനം ചെയ്യും. 30 വയസ്സുകാരനായ രാഹുൽ രാജീവ് ഹിമാചൽ പ്രദേശിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

രണ്ട് വൃക്കകൾ, ഹൃദയവാൽവ്, കരൾ, കോർണിയ എന്നിവയാണ് ദാനം ചെയ്യുന്നത്. ആറ് അവയവങ്ങൾ ദാനം ചെയ്യുന്നതിലൂടെ നിരവധി പേർക്ക് പുതുജീവൻ ലഭിക്കും.

കൊല്ലം പാരിപ്പള്ളി സ്വദേശിയായ രാഹുൽ രാജീവിന്റെ മൃതദേഹം നിലവിൽ തിരുവനന്തപുരം എസ്.പി. മെഡിഫോർട്ട് ആശുപത്രിയിലാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജ്, പുഷ്പഗിരി മെഡിക്കൽ കോളേജ്, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, കിംസ് ആശുപത്രി എന്നിവിടങ്ങളിലേക്കാണ് അവയവങ്ങൾ ദാനം ചെയ്യുന്നത്.

spot_img

Related news

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ...

ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റ്; വിദ്യാർത്ഥികളും അധ്യാപകനും പുറത്ത്

കോഴിക്കോട്: ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആറ് വിദ്യാർത്ഥികളെ...

ഒറ്റപ്പാലത്ത് കണ്ണിയംപുറം തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ...

ഒരു വയസ്സ് മാത്രം… തിന്നർ ഉള്ളിൽച്ചെന്ന് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

ഇടുക്കി: അടിമാലിയിൽ ഒരുവയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. പെയിന്റിന് ഉപയോഗിക്കുന്ന...

സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരും; താപനില 3 മുതൽ 4 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല്...