ഒരു വയസ്സ് മാത്രം… തിന്നർ ഉള്ളിൽച്ചെന്ന് ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

ഇടുക്കി: അടിമാലിയിൽ ഒരുവയസ്സ് മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. പെയിന്റിന് ഉപയോഗിക്കുന്ന തിന്നർ ഉള്ളിൽച്ചെന്ന് അവശനിലയിലായ കുഞ്ഞുങ്ങൾ മരിക്കുകയായിരുന്നു.

വലിയകാട്ടിൽ അഫ്സൽ–സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാനും റിഹാനുമാണ് മരിച്ചത്. വീട്ടിൽ സൂക്ഷിച്ചിരുന്ന തിന്നർ താഴെ വീണതായും അബദ്ധത്തിൽ കുട്ടികൾ ഇത് കഴിച്ചതായുമാണ് അമ്മ പൊലീസിന് മൊഴി നൽകിയത്.

വീട്ടിൽ നടത്തിയ പരിശോധനയിൽ തിന്നർ സൂക്ഷിച്ചിരുന്ന പാത്രവും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് അടിമാലി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടും രാസപരിശോധന ഫലവും ലഭിച്ചശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ഉണ്ടാകൂ.

spot_img

Related news

മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ രാഹുൽ രാജീവിന്റെ അവയവങ്ങൾ ദാനം ചെയ്യും; ആറ് പേർക്ക് പുതുജീവൻ

തിരുവനന്തപുരം: തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച സൈനികൻ രാഹുൽ രാജീവിന്റെ അവയവങ്ങൾ...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ...

ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റ്; വിദ്യാർത്ഥികളും അധ്യാപകനും പുറത്ത്

കോഴിക്കോട്: ഡിഗ്രി പ്രവേശനത്തിന് വ്യാജ സ്പോർട്സ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ ആറ് വിദ്യാർത്ഥികളെ...

ഒറ്റപ്പാലത്ത് കണ്ണിയംപുറം തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലം കണ്ണിയംപുറം തോട്ടിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. കുഴിക്കാട്ടിൽ പറമ്പിൽ...

സംസ്ഥാനത്ത് ഇന്നും കടുത്ത ചൂട് തുടരും; താപനില 3 മുതൽ 4 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്!

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്ന് മുതൽ നാല്...