സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണത്തിന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണത്തിന് മുന്നറിയിപ്പ് നൽകുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി വേഗത്തിൽ പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും ഇതിനായി ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ദീർഘകാല വൈദ്യുതി കരാർ നഷ്ടപ്പെട്ടത് സർക്കാരിന്റെ ഏകോപനക്കുറവ് കൊണ്ടാണെന്നും മന്ത്രി വിമർശിച്ചു. അതേസമയം, പലയിടത്തും മുന്നറിയിപ്പില്ലാതെ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

കൊല്ലം തെന്മലയിൽ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ കാൻഡിൽ ലൈറ്റ് ഡിന്നർ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധിച്ചു. ഇടമൺ-തെന്മല മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതിനിടെ, വൈദ്യുതി പ്രതിസന്ധി സെപ്റ്റംബർ 15നകം പരിഹരിക്കാനാകുമെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് വിരുദ്ധമായ നിലപാടാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്. ഈ മാസം മുഴുവൻ പ്രതിസന്ധി തുടരാനാണ് സാധ്യതയെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

വൈദ്യുതി ഉപയോഗം ഉയർന്നതോടെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. പീക്ക് സമയത്ത് ഏകദേശം ആയിരം മെഗാവാട്ടിന്റെ കുറവാണ് നേരിടുന്നത്. പ്രതിസന്ധി മറികടക്കാൻ ഈ മാസം അവസാനം വരെ കാത്തിരിക്കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി പറയുന്നു.

മഴ ലഭിച്ചാൽ നേരിയ ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ. മറ്റ് സംസ്ഥാനങ്ങളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാതെ അധിക വൈദ്യുതി ലഭ്യമാകില്ലെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. അതുവരെ നിയന്ത്രണം തുടരുമെന്നും അമിത വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്നും ബോർഡ് ജനങ്ങളോട് ആവശ്യപ്പെട്ടു.

Related news

കുളത്തൂപ്പുഴയിൽ വയറുവേദനയുമായി ആശുപത്രിയിലെത്തിയ 17-കാരി പ്രസവിച്ചു; 17-കാരനെതിരെ പോക്സോ കേസ്

കുളത്തൂപ്പുഴയിൽ 17കാരി പ്രസവിച്ചു; 17കാരനെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ...

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ

മോഷ്ടിച്ച ബൈക്കുമായി ഒളിവിൽ കഴിഞ്ഞ യുവാവ് പിടിയിൽ; പ്രതിയെ പിടികൂടിയത് സിസിടിവി...

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം; പോസ്റ്റ്‌മോർട്ടത്തിലാണ് കാരണം വ്യക്തമായത്

ശ്വാസകോശത്തിൽ അമരക്കായക്കുരു കുടുങ്ങി ഒന്നരവയസ്സുകാരന് ദാരുണാന്ത്യം. പറപ്പൂക്കര തോട്ടുങ്ങൽ പുതുപ്പുള്ളിപ്പറമ്പിൽ റൂബി–അനു...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവോർജം; ചെറിയ മോഡുലാർ റിയാക്ടറുകൾ സ്ഥാപിക്കാൻ കേരള സർക്കാർ ഒരുങ്ങുന്നു

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി ആണവ വൈദ്യുതി; ചെറിയ മോഡുലാർ റിയാക്ടറുകളുടെ സാധ്യത...