കാസർഗോഡ് എണ്ണപ്പാറയിൽ അർധരാത്രിയിൽ അക്രമം; സി.പി.ഐ.എം ലോക്കൽ കമ്മിറ്റി ഓഫീസ് തകർത്തു

കാസർഗോഡ് എണ്ണപ്പാറയിൽ സി.പി.ഐ.എം. ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെയാണ് അർധരാത്രിയോടെ ആക്രമണമുണ്ടായത്.

ആക്രമണത്തിൽ ഓഫീസിന്റെ ജനൽചില്ലുകളും കൊടിമരവും തകർത്തു. സംഭവത്തിന് പിന്നിൽ ബി.ജെ.പി. പ്രവർത്തകരാണെന്ന് സി.പി.ഐ.എം. ആരോപിച്ചു.

ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധന നടത്തുകയാണ്.

പ്രദേശത്ത് രാഷ്ട്രീയ സംഘർഷങ്ങളൊന്നും നിലവിലില്ലെന്നും ബോധപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്നുമാണ് സി.പി.ഐ.എം. ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

spot_img

Related news

ലക്ഷ്യം കടന്ന് നന്മ; കുഞ്ഞു മിയ മരിയയുടെ ചികിത്സയ്ക്കായി 16.5 കോടി രൂപ സമാഹരിച്ചു!

മൂവാറ്റുപുഴയിൽ സ്പൈനൽ മസ്കുലർ അട്രോഫി (SMA) ബാധിച്ച ആറുമാസം പ്രായമുള്ള കുഞ്ഞ്...

ലഹരി വിരുദ്ധ പോരാട്ടത്തിന് ഗുണ്ടകളുടെ സഹായം വേണ്ട! കെ. സുധാകരന്റെ യോഗ വിവാദത്തിൽ കൊച്ചി കമ്മീഷണർ

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഗുണ്ടകളുടെ സഹായം ആവശ്യമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ...

രണ്ടാം വിവാഹവാർഷികത്തിന് തൊട്ടുപിന്നാലെ വിഴിഞ്ഞത്ത് യുവതിയുടെ മരണം; ഭർത്താവിനെ ചോദ്യം ചെയ്ത് പോലീസ്

തിരുവനന്തപുരം വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം...

മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം; 27 കർണാടക സ്വദേശികൾക്ക് പരിക്ക്

കൊച്ചി ജില്ലയിലെ മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ...