ലഹരി വിരുദ്ധ സംഘടനയുടെ പേരിൽ പ്രവർത്തിച്ചയാൾ എംഡിഎംഎയുമായി പിടിയിൽ; സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട പ്രതി അറസ്റ്റിൽ

പത്തനംതിട്ടയിൽ വ്യാജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി അറസ്റ്റിൽ. എഴുമറ്റൂർ സ്വദേശി ഷർഫിൻ സെബാസ്റ്റ്യനെയാണ് പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

‘ആന്റി ഡ്രഗ്സ് മൂവ്മെന്റ്’ എന്ന പേരിൽ പ്രവർത്തിക്കുന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരുന്നത്. നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തകനെന്ന നിലയിൽ സജീവമായിരുന്ന പ്രതി, പൊലീസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ലഹരി ഉപയോഗവും വിതരണവും തടയുന്നതിനായി സംസ്ഥാന വ്യാപകമായി നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയുടെ ഭാഗമായി, ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പെരുമ്പെട്ടി പൊലീസും ഡാൻസാഫും സംയുക്തമായി നടത്തിയ പ്രത്യേക റെയ്ഡിലാണ് പ്രതിയെ വലയിലാക്കിയത്.

പ്രതിയുടെ പക്കൽ നിന്ന് 1.5 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പുസ്തകങ്ങൾക്കിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പെരുമ്പെട്ടി പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

spot_img

Related news

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും; ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് റിപ്പോർട്ട്. കൂടുതൽ വൈദ്യുതി വാങ്ങാനുള്ള...

അയോധ്യ രാമക്ഷേത്ര സംഭാവന വിവാദം; ചമ്പത് റായുടെ മൊഴി പുറത്ത്

ലഖ്‌നൗ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ രാമജന്മഭൂമി തീർത്ഥ...

വർ‍ക്കലയിൽ ചായയിൽ സ്‌ക്രബ്ബർ ഭാഗം കണ്ടെത്തിയതായി പരാതി; ഹോട്ടൽ അടപ്പിച്ചു

തിരുവനന്തപുരം: വർ‍ക്കലയിൽ ചായയിൽ നിന്ന് സ്‌ക്രബ്ബറിന്റെ ഭാഗം കണ്ടെത്തിയെന്ന പരാതിയെ തുടർന്ന്...

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ,...

കെഎസ്ആർടിസി ജൂലൈ ടൂർ കലണ്ടർ പുറത്തിറക്കി; ഹൈദരാബാദ് പ്രീമിയം പാക്കേജ് പ്രധാന ആകർഷണം

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ജൂലൈ മാസത്തെ യാത്രാ കലണ്ടർ പുറത്തിറങ്ങി....