സംസ്ഥാനത്ത് മഴ കനക്കും; കോഴിക്കോട് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട് ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, ശക്തമായ നീരൊഴുക്കിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ പേപ്പാറ ഡാമിലെ ജലനിരപ്പ് ഉയർന്നു. സുരക്ഷിത ജലനിരപ്പ് നിലനിർത്തുന്നതിനായി ഡാമിന്റെ നാല് ഷട്ടറുകളും ഇന്ന് വൈകിട്ട് നാല് മണിക്ക് 10 സെന്റിമീറ്റർ വീതം ഉയർത്തും.

കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന പ്രകാരം ഈ മാസം 21 മുതൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്.

കനത്ത മഴയെ തുടർന്ന് വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസവും തുടരുകയാണ്. മലപ്പുറം ജില്ലയിലെ തിരൂർ അന്നശ്ശേരി–പൂകൈത റോഡിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു.

റോഡരികിലെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയിട്ടുണ്ട്. തോട് നിറഞ്ഞ് റോഡിലേക്ക് വെള്ളം ഒഴുകിയെത്തിയതോടെ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

പ്രൈവറ്റ് ബസുകൾ ഉൾപ്പെടെയുള്ള സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

മഴ മുന്നറിയിപ്പ് തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

spot_img

Related news

പകർച്ചവ്യാധി ഭീതി; സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ...

കെഎസ്ആർടിസി ബസുകൾ വരുത്തിയ ദുരന്തം; തിരുവനന്തപുരത്ത് ഒരു മരണം, മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: കാരക്കോണത്ത് സ്‌കൂള്‍ ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം. മൂന്ന്...

‘അന്ന് വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തപ്പോൾ മന്ത്രി ന്യായീകരിച്ചു’; പ്രതിപക്ഷത്തിനെതിരെ ഇരട്ടത്താപ്പ് ആരോപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണവുമായി...

ഓപ്പറേഷന്‍ തൂഫാന്‍; റൂഫ് ടോപ്പില്‍ കഞ്ചാവ് ചെടി പിടികൂടി

കോഴിക്കോട്: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയില്‍ നഗരമധ്യത്തില്‍ കഞ്ചാവ് കൃഷി...

നെടുമങ്ങാട് ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവം: സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി

തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി....